ന്റെ വദനാരവിന്ദത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണുകളാകുന്ന രണ്ടു കരിങ്കരുകിൽ പക്ഷികളെ കാണുന്നതുകൊണ്ട് എനിക്ക് എന്താണു ലഭിക്കുവാൻ പോകുന്നതെന്നു ഞാനറിയുന്നില്ല.
മുൻ ശ്ലോകത്തിൽ വിവരിച്ച സാരംതന്നെ ഭംഗ്യന്തരേണ പറയുന്നു-
യേ യേ ഖഞ്ജനമേകമേവ കമലേ
പശ്യന്തി ദൈവാൽ ക്വചിൽ
തേ സർവ്വേ കവയോ ഭവന്തി സുതരാം
പ്രഖ്യാതപൃത്ഥ്വിഭുജ:
ത്വദ്വക്ത്രാംബുജനേത്രഖഞ്ജനയുഗം
പശ്യന്തി യേ യേ ജനാ-
സ്തേ തേ മന്മഥബാണജാലവികലാ-
മുഗ്ദ്ധേ കിമിത്യത്ഭുതം. 5
സാ-അല്ലയോ സുന്ദരീരത്നമേ!താമരയിൽ ഇരിക്കുന്ന ഒരു കരിങ്കരുകിൽപക്ഷിയെ യദൃച്ഛയായി വല്ലിടത്തുവെച്ചും കാണുന്നവരെല്ലാം വലിയ വിദ്വാന്മാരും സർവ്വാധിപത്യങ്ങളുള്ള മഹാരാജാക്കന്മാരുമായിത്തീരുന്നതാണെന്ന് പ്രസിദ്ധമാണല്ലൊ. അല്ലയോ മോഹനാംഗി! എന്നാൽ നിന്റെ വദനാംബുജത്തിൽ നേത്രങ്ങളാകുന്ന ഈ രണ്ടു ഖഞ്ജനങ്ങളെ കാണുന്നവരെല്ലാം കാമദേവന്റെ ശരങ്ങൾക്കു ലാക്കായിത്തീർന്നു വല്ലാതെ കഷ്ടപ്പെടുന്നു. ഇതെന്താണു ഇങ്ങിനെയായിത്തീർന്നത്? വലിയ ആശ്ചര്യംതന്നെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |