ക്ഷം അവതരിപ്പിക്കാനുത്സാഹിക്കുന്ന എന്റെ കൃത്യം ഒട്ടും തന്നെ അനുചിതമായിരിക്കുമെന്നു ഞാൻ വിചാരിക്കുന്നില്ല.
'ശൃംഗാരതിലകം' എന്ന പേരോടുകൂടി പ്രസിദ്ധം ചെയ്തു കാണുന്ന ഈ ഖണ്ഡകൃതി ഋതുസംഹാരം കാവ്യത്തിന്റെ പരിശിഷ്ടമായി ബോംബെ നിർണ്ണയസാഗരം പ്രസ്സിൽ അച്ചടിച്ചിട്ടുള്ളതു പകർത്തി എടുത്തതാണ് .ആ പുസ്തകത്തിൽ കാളിദാസപ്രണീതമെന്നെഴുതിക്കണ്ടതുകൊണ്ടാണു ഞാനും ഇത് കാളിദാസൻ ഉണ്ടാക്കിയതാണെന്നു പറഞ്ഞിട്ടുള്ളത് . യുക്തികൊണ്ടാലോചിച്ചുനോക്കുന്നതായാൽ ആ മഹാകവി ഇങ്ങിനെ ഒരു പുസ്തകം ഉണ്ടാക്കിയിട്ടില്ല. ഇടക്കാലത്ത് ഏതോ ഒരു രസികൻ ഇതെഴുതിയുണ്ടാക്കി തന്റെ പുസ്തകത്തിന്നു പ്രചാരം കിട്ടുവാൻ കാളിദാസപ്രണീതമെന്നെഴുതി'ത്തട്ടിമൂളി'ച്ചതാവാനേ തരമുള്ളു.ഒന്നാമതായി കാളിദാസൻ ശൃംഗാരരസവർണ്ണനയിൽ അദ്വിതീയനും അതിൽ കുറെ അധികം താല്പര്യമുള്ള ആളുമാണെങ്കിലും
അദ്ദേഹത്തിൻറെ വർണ്ണനയിൽ അശ്ലീലദ്യോതകമായി ഇത്ര പച്ചയിൽ തുറന്നുപറയുന്നതു കണ്ടിട്ടില്ല . ഇതിൽ "മുക്തോരെത്യേഗുരു: പ്രിയേണ പുരത: പശ്ചാൽഗതോ വിഹ്വല:" എന്നും മറ്റുമുള്ള പ്രയോഗങ്ങൾ ആർക്കും വൈരസ്യം ജനിപ്പിക്കുന്നതായിട്ടല്ലേ ഇരിക്കുന്നത് ?അത്രമാത്രമല്ല,"ഝടുതിപ്രവിശഗേഹം മാബഹിസ്തിഷ്ഠ കാന്തേ" ഇത്യാദിയും " വസ്ത്രാന്തം ശഠമുഞ്ചമുഞ്ചശ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bkrish എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |