താൾ:Sringara thilakam Kalidasakavi praneetham 1925.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
__ 24 __


സാ-- അല്ലയോ അഭിമാനമുള്ളവളേ ! നീ മാനത്തെ ഉപേക്ഷിക്കുക. ഹേ ദേവി, അല്ലയോ പ്രണയിനി ! നീ ആരെങ്കിലും എന്നെക്കുരിച്ചു പറഞ്ഞ കേൾക്കുന്നുണ്ടെങ്കിൽ അതെല്ലാം തീരെ കളവാണ്. വിശേഷിച്ചും തന്റെ സേവനകളിൽ കോപത്തിന്നു അവകാശം തന്നെ ഇല്ല. അഥവാ വല്ലവരും പറയുന്ന വാക്കു നീ സത്യമായി വിശ്വസിക്കുന്നുവെങ്കിൽ (അതിന്റെ ശിക്ഷയ്ക്കായി) രണ്ടു കൈ കൊണ്ടും ദൃഢമായി ബന്ധിച്ചു ദന്തങ്ങൾകൊണ്ടു മുറിവേൽപ്പിച്ചു പീനസ്മനഹ മർദ്ദിക്കുക. എന്നുതന്നെയല്ല; എന്റെ ദോഷമാണെന്നു നിനക്കു നല്ല ബോധ്യമുണ്ടെങ്കിൽ കടാക്ഷങ്ങളാകുന്ന മൂർച്ചയുള്ള ശാസ്ത്രങ്ങൾകൊണ്ടു പ്രഹരിക്കുവാനും വിരോധമില്ല.

വെള്ളം നിറച്ച ഒരു കുടം ജഘനത്തിൽ ചുമന്നുകൊണ്ടുപോകുന്ന ഒരു സ്ത്രീ സാകൂതമായി നോക്കുന്നതു കണ്ട് ഒരു യുവാവു പറയുന്നു----

 കിം മാം നിരീക്ഷസി ഘടേന കടിസ്ഥിതേന
 വകേത്രണ ചാരുപരിമീലിതലോചനേന
 അന്യം നിരീക്ഷ പുരുഷം തവ ഭാഗ്യയോഗ്യം
 നാഹം ഘടാങ്കിതകടീം പ്രമദാം ഭജാമി.        30

സാ__ ജഘനത്തിൽ കുടം ചുമത്തിക്കൊണ്ടുപോകുന്ന നീ ഈഷന്മീലിതമായ കടക്കണ‍കൊണ്ടു എന്തിന്നുവേണ്ടിയാണ് എന്നെ നോക്കുന്നതു ? നിന്റെ ഭാഗ്യത്തിന്നൊത്ത വേറെ വല്ല പുരുഷനേയും നീ നോക്കിക്കൊള്ളുഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/28&oldid=171425" എന്ന താളിൽനിന്ന് ശേഖരിച്ചത്