Jump to content

താൾ:Sringara thilakam Kalidasakavi praneetham 1925.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
-21-


ത്താൽ അത്യന്തം സ്പൃഹണീയമായ താരുണ്യത്താലുണ്ടാകുന്ന ചോരത്തിളപ്പോടുകൂടിയ സുന്ദരിമാരായ സ്ത്രീകളുടെ നീവിമോക്ഷം തന്നെയാണു മോക്ഷമെന്നാകുന്നു എന്റെ അഭിപ്രായം. (നീവിമോക്ഷം=മടിക്കുത്തഴിക്കുക.)

ഒരു രസികൻ, തരുണിയെന്നഭിമാനിച്ചുകൊണ്ടിരിക്കുന്ന ഒരു സ്തീയോടു പറയുന്നു__

 ഏനം പയോധരയുഗം:,പതിതം നിരീഷ്യ
 ഖേദം വൃഥാ വഹസികിം ഹരിണായതാക്ഷി !
 സ്തബ്ധോ വിവേകരഹിതോ ജനതാപകാരീ
 യോത്യുന്നതഃ പ്രപതതീതി കിമത്രചിത്രം.       25

സാ-- അല്ലയോ സുന്ദരി ! നിന്റെ ഈ സ്തനകലശങ്ങൾ വീണുപോയതുകണ്ടു നീ എന്തിനാണ് വെറുതെ ഖേദിക്കുന്നത്. ഒരു കുലുക്കവും ഇല്ലാതെ വിവേകം വെടിഞ്ഞു സകല ജനങ്ങളുടെയും മനസ്സിനെ വേദനിപ്പിച്ചുകൊണ്ടുതന്നെ ഇരിക്കുന്ന ഒരുവൻ അത്യുന്നതനായിത്തീർന്ന് അവസാനത്തിൽ അധഃപതിക്കുന്നതിൽ എന്താണ് അത്ഭുതപ്പെടുവാനോ വ്യസനിപ്പാനോ ഉള്ളത് ? അന്യസ്ത്രീയിൽ ആസക്തഹൃദയനായ ഒരു യുവാവ് അവളെ സംബോധനംചെയ്തുകൊണ്ടു തന്നെത്താൻ പറയുന്നു__

അയി മന്മഥചൂതമഞ്ജരി!
ശ്രവണവ്യായതചാരുലോചനേ !































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/25&oldid=171422" എന്ന താളിൽനിന്ന് ശേഖരിച്ചത്