Jump to content

താൾ:Sringara thilakam Kalidasakavi praneetham 1925.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
__ 16 __


കാൎയ്യാന്തരഗൗെരവത്താൽ അന്യദേശത്തേയ്ക്കു പുറപ്പെട്ടിരിക്കുന്ന വല്ലഭനെ, വിരഹഖേദാസഹയായ നായിക ആലിംഗനം ചെയ്തുകൊണ്ടു പറയുന്നു---

 പ്രാണേശ! വിജ്ഞപ്തിരിയംമദീയാ
 തത്രൈവ നേയാ ദിവസാഃ കിയന്തഃ
 സമ്പ്രത്യയോഗ്യസ്ഥിതിരേഷ ദേശഃ
 കരാഃ ഹിമാംശോരപി താപയന്തി.        17

സാ__ അല്ലയോ പ്രാണവല്ലഭ ! ഗമനോന്മുഖനായ അങ്ങയോട് ഇതാണ് എനിക്ക് അറിയിപ്പാനുള്ളത്. എന്തെന്നാൽ ഇപ്പോൾ ഭവാൻ പോകുന്ന ദിക്കിൽതന്നെ എത്ര ദിവസം താമസിക്കേണ്ടിവരുമാവോ അപ്പോൾത്തന്നെ എനിക്ക് ഈ ദേശം താമസിക്കാൻ കൊള്ളരുതാത്തതായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ സ്വതവേ ശീതരശ്മിയായ ചന്ദ്രന്റെ കിരണങ്ങൾ എനിക്ക് അതിയായ താപത്തെ ഉണ്ടാക്കുന്നു.

നായകൻ സമാധാനിപ്പിച്ചുകൊണ്ടു മറുപടി പറയുന്നു.__

കല്യാണി! ചന്ദനരസൈഃ പരിഷിച്യ ഗാത്രം
ദ്വിത്രാണ്യഹാനി കഥമപ്യതിവാഹയേഥഃ
അങ്കേ നിധായ ഭവതീം പരിരഭ്യ ദോർഭ്യാം
നേഷ്യാമി സൂൎയ്യകിരണാനപി ശീതളത്വം.        18

സാ-- അല്ലയോ പ്രിയതമേ ! ചന്ദനച്ചാറണിഞ്ഞും മറ്റ് ഉപായങ്ങൾകൊണ്ടും വല്ലവിധവും രണ്ടുമൂന്നുദിവസം



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sringara_thilakam_Kalidasakavi_praneetham_1925.pdf/20&oldid=171417" എന്ന താളിൽനിന്ന് ശേഖരിച്ചത്