അധരാമൃതം പാനംചെയ്യുന്നതുകൊണ്ടു പിത്തജനങ്ങളായ രോഗങ്ങളും നശിച്ചുപോകും. (അമൃതാദി കഷായതുല്യമാണെന്നു താൽപര്യം.) സുരതക്രീഡയിലുള്ള അദ്ധ്വാനാധിക്യം കൊണ്ടു കഫജരോഗങ്ങളും ഇല്ലാതാവുന്നതാണ്. (ദേഹത്തെ ശോഷിപ്പിക്കുന്ന ഔഷധത്തിന്നു തുല്യമാണെന്നു താൽപ്പര്യം.)
പ്രിയാവിരഹിതനായ ഒരു യുവാവു വർഷക്കാലം വന്നപ്പോൾ അത്യുൽക്കണ്ഠിതനായി വികാരങ്ങളെ ഉള്ളിൽ ഒതുക്കുവാൻ വഹിയാതെ തന്റെ പ്രിയതമയെ സംബോധംചെയ്തു തന്നെത്താൻ പറയുന്നു --
യത്ത്വന്നേത്രസമാനകാന്തി സലിലേ
മഗ്നം തദിന്ദീവരം
മേഘൈരന്തരിതഃപ്രിയേ ! തറമുഖ-
ച്ഛായാനുകാരി ശശീ
യേപിത്വദ് ഗമനാനുസാരിഗതയ-
സ്മേരാജഹംസാ ഗതാഃ
ത്വൽസാദൃശ്യവിനോദമാത്രമപിമേ
ദൈവേന നക്ഷമ്യതേ. 15
സാ-- അല്ലയോ പ്രിയതമേ ! നിന്റെ മിഴികളോടു സാദൃശ്യമുളള ഇന്ദീവരം ഇതാ വെള്ളത്തിൽ ആണ്ടുപോയി. നിന്റെ മുഖത്തോടു കിടപിക്കുവാൻ യോഗ്യതയുള്ള ചന്ദ്രനും കാറിന്നുള്ളിൽ മറഞ്ഞിരിക്കുന്നു. നിന്റെ ഗമനഭം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |