താൾ:SreemahaBhagavatham 1871.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൯

സംഗ്രഹം

ന്നൊരുപുത്രനും ഉണ്ടായിവന്നിതവൻസാത്വതതന്ത്രം കുണ്ഠതയെന്ന്യെഗ്രഹിച്ചിതുനാരദാൽ അക്രൂരമന്ദിരം പുക്കാനൊരുദിന മഗ്രജനൊടുമവന്റെസല്കാരങ്ങൾ എല്ലാംപരിഗ്രഹിച്ചക്രൂരനെതദാ ചൊല്ലിവിട്ടവിപിനാഗതന്മാരായ കുന്തിസുതരുടെവൃത്തമറിവാനും അന്ധഭൂപന്റെഹിതത്തെയറിവാനും രണ്ടുംഗ്രഹിച്ചവൻകൊണ്ടൽനെർവ്വർണ്ണനെ കണ്ടുവൃത്താന്തങ്ങളുണ്ടായവചൊന്നാൻ തന്നുടെജാമാതാവാകിയകംസനെ നന്ദതനയൻ വധിച്ചതുകെൾക്കയാൽ പൃഥ്വീപതിയാം ജരാസന്ധവീരനു മെത്രയുംക്രൂദ്ധനായിട്ടതുകാലത്തു അക്ഷൊഫണിബലസമ്പൽസമൃദ്ധനാ മക്ഷൊണിപാലൻ വളഞ്ഞുമധുരയെ രണ്ടുരഥത്തെകൊടുത്തുവിട്ടീടിനാ നണ്ടർകൊനുമതിലൊന്നിൽമുകുന്ദനും മറ്റെതിൽരാമനുമെറീയുഴറ്റൊടു പറ്റലരൊടുയുദ്ധഞ്ചെയ്യൊടുക്കിനാർ സൈന്യങ്ങളും പൊയൂളർന്നുമഗധനും ദൈന്യം കലർന്നുതിരിച്ചുമണ്ടീടിനാൻ പിന്നാലെചെന്നുപിടിച്ചു ബലദെവൻ ദുർന്നയന്തന്നെവധിപ്പാന്തുടർന്നപ്പൊൾ നീലമെഘശ്യാമളാനുനയത്തിനാൽ നീലാംബരൻ വിട്ടയച്ചാനവനെയും പിന്നയും വന്നുയൂദ്ധത്തിനായ്മന്നവൻ പിന്നയുന്തൊറ്റുമണ്ടീടീനാനീവണ്ണം ചിത്രംപതിനെഴുവട്ടമൊരുപോലെ ക്രുദ്ധനായ്മന്നെതൃത്തെറ്റുതൊറ്റീടിനാൻ അക്ഷൊഹണികൾ മുന്നൂറഥതൊണ്ണൂറു രൂക്ഷരായുള്ള ബലദെവകൃഷ്ണന്മാർ കൊന്നുമുടിച്ചുകൊണ്ടീടിനാരന്നന്നായി മുന്നെന്നപൊൽപതിനെട്ടാമതുംവലൻ സൈന്യങ്ങളൊടുമണയുന്നതിന്മുന്നെ മാന്യനാംശ്രീനാരദമുനിവാക്കിനാൽ കശ്ചിദ്യപനൻത്രികൊടിപടയോട്ടം അച്യുതനൊടുയുദ്ധത്തിനൊരുമ്പെട്ടു മ്ലെച്ലഗണത്തൊടുമാശ്ചാഗമിയ്ക്കുമ്പൊൾ അച്യുതൻപശ്ചിമാംഭൊധിമദ്ധ്യത്തിങ്കൽ ദ്വാരാപതീഎന്നുപെരായൊരുപുര മീരെഴുലകിന്നുചാരുതിലകമായി ദെവശില്പീന്ദ്രനെകൊണ്ടുനിർമ്മിപ്പിച്ചു ദെവന്മധുരാപുരസ്ഥിതന്മാരായ സർവ്വരെയും സകലത്തയുന്തൽക്ഷണാൽ സർവ്വയൊഗെശന്നിജവൈഭവത്തിനാൽ ദ്വാരകാപുരിലാക്കീടിനാനന്നെരം നാലായണപ്രിയാർത്ഥന്ത്രിദശന്മാരും നല്ല സുധർമ്മയുംപാരിജാതാദിയു മെല്ലാവയുന്ദ്വാരകയ്ക്കയച്ചീടിനാർ ആയുധം കൂടാതെതാനെകനായ്ചെന്നു മായാമയൻയവനാന്തികം പ്രാപിച്ചു തൊറ്റപൊലെയൊടിനാന്മധുസുദനൻ കൂറ്റൻ യവനൻപിറകെയടുത്തപ്പൊൾ ചെന്നൊരുഗഹ്വരംപുക്കൊളിച്ചീടിനാൻ ദുർന്നയന്തത്രചെന്നൊക്കനൊക്കുംവിധൗ തത്രക്വചനദെശെനിദ്രചെയ്യുന്നു പൃഥ്വീപതിമുചുകുന്ദൻ മഹാമതീകൊണ്ടൽവർണ്ണനിവനെന്നു നിരൂപിച്ചു കണ്ടകനൊന്നുചവിട്ടനരെന്ദ്രനെ ഭൂപതിയുമുണർന്നൊന്നുനൊക്കീടിനാൻ ഭീമൻയവനനും ഭസ്മമായീടിനാൽ വൈഷ്ണവമായുള്ള രൂപമതുനേരം വൈഷ്ണവാഗ്ര്യൻകണ്ടുകൂപ്പി സ്തുതിചെയ്തു വാസുദെവാജ്ഞയാപൊയിതപംചെയ്തു വാസുദെവന്തന്നൊടൈക്യവും പ്രാപിച്ചാൻ പിന്നെമധുരയിൽചെന്നുവനമാലി കൊന്നിതുമ്ലെച്ലഗണത്തെയൊന്നില്ലാതെ ദുഷ്ടൻജരാസന്ധഭൂമിപതിപതി നെച്ചാമതുംരണത്തിന്നായടുത്തപ്പൊൾ രാമനുംകൃഷ്ണനുയുദ്ധത്തിനായ്ചെന്നു ഭീമമായെറ്റംകലഹിച്ചനന്തരം തൊറ്റുഭയപ്പെട്ടപൊലെയൊടിടിനാർ കാറ്റിനെക്കാൾവെഗമൊടുമതുനേരം നല്ലൊരുപർവ്വതത്തിന്മുകളെറിനാർ ഒല്ലാതമാഗധനുന്തൻപടകളും പിന്നാലെചെന്നു ഗിരിയെവളഞ്ഞിട്ടു ദുർന്നയനെങ്ങുന്തിരഞ്ഞുകാണായ്കയാൽ പർവ്വതമെല്ലാം പിറകിനാൽമൂടീട്ടു സർവ്വതൊതീക്കൊളുത്തിഭസ്മമാക്കിനാർ നന്ദജനഗ്രജനൊടുംഗിരിയിൽ നിന്നൊന്നുകുതിച്ചതന്മന്ദിരം പ്രാപിച്ചു രാമകൃഷ്ണന്മാർദഹിച്ചുപൊയെന്നണ്ണി ഭീമൻജരാസന്ധനുംഗമിച്ചീടിനാൻ രെവതനെന്നുള്ള ഭൂപന്നിജത്മജാം രെവതീയെന്നുപെരായുള്ളകന്യയെ കാമപാലന്നു കൊടുത്തുബ്രഹ്മജ്ഞയാ കാമിനീതന്നെ വെട്ടിടിനാൻരാമനും കല്യാണഘൊഷമൊടെല്ലാവരുംകൂടിയുള്ളാസമൊടെ സുഖിച്ചുവാണീടിനാർ കണ്ഡിനക്ഷ്മാപതിയായുള്ളഭീഷുകൻ തന്നുടെപുത്രിയാംരുഗ്മിണീദെവിയെ രുഗ്മിയെന്നുള്ളപുത്രന്റെ നിർബ്ബന്ധത്താൽ തിഗ്മപ്രതാപനാഞ്ചെടിപനായ്ക്കൊണ്ടു വെളികഴിച്ചുകൊടുപ്പാനുറച്ചതു മാളിമാർചൊല്ലിയതറിഞ്ഞിതുരുഗ്മിണി നന്ദജനിന്ദിരാമന്ദിരൊരസ്ഥലൻ ഇന്ദ്രാദിവൃന്ദാരകവൃന്ദിതൻ ഇന്ദുബിംബാനനനിന്ദുചൂഡപ്രിയൻ കന്ദർപ്പകൊടിസൗന്ദര്യൻ സുകുമാരൻ എന്നുടെ കാന്തനായ് വന്നീടണമെന്നു മുന്നമെചിന്തിതമെന്നുടെനിർണ്ണയം സൊദരന്തന്നുടെ ചെതൊഹിതാർത്ഥമായി താതനുമ്മാതാവുമെതുമെനമ്മുടെ ചെതൊഹിതമറിയാതെ ചെയ്തീടുമൊ നാഥനെഎന്ന്യെസ്മരിക്ക ഇല്ലന്യനെ ഇത്തരഞ്ചിന്തിച്ചുദുഃഖിച്ചുലജ്ജിച്ചു ക്രൂദ്ധിച്ചരൊദിച്ചപത്മാക്ഷിയാമവൾ മല്ലാരിയൊടിവചെന്നു ചൊല്ലീടുവാൻ നല്ലൊരുവിപ്രനെചൊ

"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/32&oldid=171389" എന്ന താളിൽനിന്ന് ശേഖരിച്ചത്