താൾ:SreemahaBhagavatham 1871.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൮ സംഗ്രഹം

രിച്ചീടിനാർ തന്വംഗിമാരുമ്മുകുന്ദവെഷംകണ്ടു തന്നെമറന്നുനിന്നാർപാവകൾപൊലെ ചാപശാലാംപലരൊടുമന്വെഷിച്ചു ഗൊപാലരത്നങ്ങൾതത്രപ്രവെശിച്ചു വില്ലുതൊടല്ലെന്നുചൊല്ലുന്നതിന്മുമ്പെ വില്ലെടുത്താശുവലിച്ചുമുറിച്ചിതുചാപസംരക്ഷകന്മാരുംകയർത്തപ്പൊൾചാപഖണ്ഡെനപ്രഹരിച്ചൊടുക്കിനാർ പിന്നയുമങ്ങുമിങ്ങുംസഞ്ചരിച്ചവർ ചെന്നുസന്ധ്യായാംവ്രജെശസവിധത്തിൽ ക്ഷീരാദിപാനവുഞ്ചെയ്തുകിടന്നിതു ഘൊരനാംകംസവിചെഷ്ടിതമൊർത്തൊർത്ത നന്ദജൻവന്നതുംചാപമ്മുറിച്ചതും പിന്നെയുമൊരൊചെഷ്ടകൾചെയ്തതും ചിന്തിച്ചുരാത്രൗവ്യഥിതനാംകംസനും ഹന്തപദുർന്നിമിത്തങ്ങളുംകണ്ടാൻ പിറ്റെദിവസംമിഹിരനുദിച്ചപ്പൊൾ കൊറ്റവനായകംസന്റെനിയൊഗത്താൽ മലരുംതൂർയഘൊഷമ്മുഴക്കീടിനാർ എല്ലാനൃപരുകൊരൊമഞ്ചമെറിനാർ മന്നവനായുള്ളകംസൻഭിയാസാകു മുന്നതമായുള്ളമഞ്ചെമരുവിനാൻ കാണികൾവന്നുനിറഞ്ഞുരംഗസ്ഥലെക്ഷൊണീരമണനാംദെവനെകാണുവാൻ ചൊല്ലെഴുന്നൊരുകുവലയപീഢമാം നല്ലഗജത്തെപുരദ്വാരിനൃത്തിനാർ മല്ലപ്രവരനായുള്ളചാണൂരനും വല്ലഭമുള്ളോരുമുഷ്ടികവീരനും ഉല്ലാസമൊടുമറ്റുള്ളൊരുമല്ലരു മെല്ലാവരുമ്മതിച്ചാർത്തുനിന്നീടിനാർ അദ്യനായുള്ളമുകിൽവർണ്ണനുന്തദാ വാദ്യഘൊഷംകെട്ടുചങ്ങാതിമാരൊടും രാമനൊടുമ്മന്ദമന്ദമെഴുനെള്ളി ശ്രീമയഗൊപുരസന്നിധൗചെന്നപ്പൊൾ വാരണചെയ്തൊരുവാരണവീരനെ വാരണാരിപ്രിയനാരണപൂജിതൻ ചെറ്റുനെരംവിഹരിച്ചുയുദ്ധഞ്ചെയ്തു തെറ്റെന്നുകൊന്നുയന്താവിനൊടുംതദാ കൊമ്പുംപറിച്ചവരംസദെശെചെർത്താൻ സമ്പ്രതിചാടുവാക്യങ്ങളൊരൊന്നൊതി മെല്ലവെരംഗസ്ഥലംപ്രവെശിച്ചപ്പൊൾ മല്ലപ്രവീരരുമിത്ഥമുരചെയ്തു മല്ലയുദ്ധത്തിൽവിദഗ്ദ്ധർഭ്വാന്മാരെ ന്നെല്ലാവരുമൊരുപൊലെചൊല്ലീടുന്നു നമ്മിൽപൊരെണമെന്നൊതിചാണൂരനും ചെമ്മെമുകിൽവർണ്ണനൊടുകലഹിച്ചാൻ മുഷ്ടികവീരബലനൊടുമന്നെരം പെട്ടെന്നതുകണ്ടൊർഖെദിച്ചുചൊല്ലിനാർ മത്തെന്ദ്രഹസ്ത്യുത്തമൊത്തുംഗമല്ലരു മത്യന്തകൊമള ഗാത്രർകുമാരരും തമ്മിൽകലഹിപ്പതാർക്കിതുകാണാവുനിർമ്മരിയാ ദമിതാർക്കുസഹിക്കാവു ദുഷ്ടസദസ്യകപ്പെട്ടിതെല്ലൊവയംകഷ്ടമാഹന്തകഷ്ടംകഷ്ടമെന്നൊരൊ ശിഷ്ടർപറയുമ്പൊളൊട്ടുനെരമവർ കുട്ടികളെന്നനാട്യെനയുദ്ധഞ്ചെയ്തുദുഷ്ടരെപെട്ടന്നുനഷ്ടമാക്കിപിന്നെമറ്റുള്ളമല്ലരെയുംവധിച്ചീടിനാരാമകൃഷ്ണന്മാരെകൊല്ലുവിൻകൊല്ലുവിൻ താമസഹീനമെന്നക്കംസനൊതുമ്പൊൾനാരായണന്ദെവനാരൂഢകൊപനായ്ഘൊരനാംകംസന്റെ നെരെയടുത്തിട്ടു ഒന്നുകുതിച്ചുമഞ്ചത്തിൽവീണനെരം ദുർന്നയനെപിടിപെട്ടുക്ഷണാന്തരാൽ ഭൂമൗപതിപ്പിച്ചുതാനുമതിന്മീതെ ഭീമാരിനാശനൻചാടിയനെരത്തു അംഗങ്ങളെല്ലാംശിഥിലമായപ്പൊഴെതുംഗൻഗതപ്രാണനായൊരനന്തരംഒജസ്സമെതനായുള്ളൊരുകംസന്റെതെജസ്സുമാധവനൊടുചെന്നുതദാ ദുഷ്ടന്റെതമ്പികളെട്ടുപെരെതദാ പെട്ടെന്നുനഷ്ടമാക്കീടിനാൻരാമനുംനാകികൾപുഷ്പവർഞ്ചെയ്തുസെവിച്ചാർ ലൊകരുമാനന്ദവാർദ്ധിനിമഗ്നരായി കംസാനുചരികളായൊരുംകംസാരിഹിംസാർത്ഥമായിഎന്നാകിലും നാഥാംഗസംഗസ്മരണാദികൾകൊണ്ടുപൂതരായ്മൊക്ഷമടഞ്ഞാർനിഖിലരുംസത്വരമ്മാതാപിതാക്കളെവന്ദിച്ചുബദ്ധാശ്രുനെത്രൻനിഗളവുമ്മൊചിച്ചാൻകൃഷ്ണന്നൃപതിയായിവെച്ചുഗ്രസെനനെ വൃഷ്ണ്യാദിസർവ്വരെയുംകാമദാനത്താൽ എത്രയുന്നന്നായ്സുഖിപ്പിച്ചുഗീഷ്പതെ രുത്തമശിഷ്യനാമുദ്ധവന്തന്നെയും മന്ത്രിവരനാക്കിവെച്ചുദാമൊദരൻ ചെന്താമരാക്ഷൻ സുഖിച്ചുവാഴുംവിധൗ ശിഷ്ടനാംസാന്ദീപനിയെഗുരുവാക്കി പുഷ്ടമൊദഞ്ചതുഷ്കഷ്ടിദിനത്തിനാൽ ജ്യെഷ്ഠനൊടുംയദുപ്രെഷ്ഠൻജനാർദ്ദനൻ ശ്രെഷ്ഠങ്ങളാംകലാക്കൂട്ടങ്ങളെപ്പെരും തുഷ്ട്യാഭ്യസൻഗൊരിഷ്ടപ്രദനാർത്ഥന്നഷ്ടനായൊരുവിശിഷ്ടനാംപുത്രനെഅന്വെഷണഞ്ചെയ്തുചെന്നപതിഗൃഹെനന്ദജൻപഞ്ചജനാവധംഞ്ചെയ്തുടൻ പാഞ്ചജന്യമായശംഖംലഭിച്ചുടൻ വാഞ്ഛിതപ്രാപ്ത്യയമസദനംപുക്കു ഉത്തമനാംഗുരുപുത്രനെയുംകൊണ്ടു സത്വരന്തൻഗുരുസത്ത്മന്നെകനാൻ ആചാർയ്യനുമതിപ്രീതനായന്നെര മാശിസ്സുമാശുകൊടുത്തയച്ചീടിനാൻ വല്ലവീമാരുടെയല്ലലകറ്റുവാൻ മല്ലാരിഉദ്ധവഞ്ചൊല്ലിവിട്ടീടിനാൻ ഗൊകുലംപ്രാപിച്ചതുകാലമുദ്ധവൻ ഗൊപികാമാരുടെഭക്തിഭരംകണ്ടു ഗൊപീജനകൃഷ്ണഗീതങ്ങളെകെട്ടും ഗൊവിന്ദഭക്തനുംവിസ്മയിച്ചനെരം മല്ലാരിചൊല്ലിയതെല്ലാമവരൊടുചൊല്ലിയെല്ലരെയുമാശ്വസിപ്പിച്ചിതു സാരസാക്ഷൻസഖാവാമുദ്ധവനൊടുംസൈരന്ധ്രിതന്നുടെഗെഹംപ്രവെശിച്ചു മരൊത്സവത്തൊടവളെരമിപ്പിച്ചു സാരനുപശ്ലൊകനെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/31&oldid=171388" എന്ന താളിൽനിന്ന് ശേഖരിച്ചത്