താൾ:SreemahaBhagavatham 1871.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪ സംഗ്രഹം

നഞ്ചെയ്തനെരത്തു കാളിയക്ഷ്വെളാഗ്നിനാനഷ്ടജീവരായി എന്നതുകണ്ടുമുകുന്ദൻദയാനിധി നന്നായ്കടാക്ഷാമൃതെനജീവിപ്പിച്ചു തത്തീരദെശെയുണങ്ങിനിന്നിടുമൊ രുത്തമമായകടമ്പിന്മുകളെറി നാഥപാദസ്പർശനെനതുളുർത്തിതു മെദുരമായകടമ്പുമതുനെരം മാനവെന്ദ്രകെൾക്കദെവകളെവെന്നു നൈനതെയൻസുധാംകൊണ്ടുപൊന്നൊരുനാൾ പൊരുംവഴിയിൽവെച്ചിരുന്നാർക്ഷണ നെരമതിനാൽദഹിച്ചീലൊരുമരം അത്തരുവിന്നുകുതിച്ചുചാടീടിനാൻ ഉത്തമപൂരുഷനുന്നദിമദ്ധ്യത്തിൽ നൂറുവില്പാടുമെല്പൊട്ടുകെറിജലം പാരമ്മറിഞ്ഞുഘൊഷാരവുംപൂണ്ടു ദന്ദശ്രൂകാധിപനുന്നതക്രൊധെനനന്ദതനയനെചെന്നുചുറ്റിടിനാൻ മർമ്മങ്ങൾതൊറൂംകടിച്ചുഫണീന്ദ്രനും ചെമ്മെയതുകണ്ടുഗൊക്കളുംഗൊപരും ഖിന്നരായാരെന്നുമാത്രമല്ലന്നെരം നന്ദവ്രജത്തിലുംദുർന്നിമത്തംകണ്ടു നന്ദാദിവൃന്ദവുംരാമനൊടൊന്നിച്ചു ഖിന്നരായ്‌വാവിട്ടലറിവന്നീടിനാർപന്നഗബദ്ധനാംനന്ദനെകണ്ടു വന്നമിയിൽചാടിവീണുമരിപ്പാനായി ഉദ്യമംപൂണ്ടതുനെരംഹലായുധൻ വിദ്വാൻപറ്ഞ്ഞാശ്വസിപ്പിച്ചിടുന്നെരം നന്ദാദികളുടെപാരവശ്യംകണ്ടു നന്മജൻപന്നഗബന്ധനംമൊചിച്ചു തൽഫണശൃംഗങ്ങളൊരൊന്നിലെറിനി ന്നത്ഭുതമാമ്മാറുനൃത്തംതുടങ്ങിനാൻ ദെവകൾപൂരൂകിവാദ്യങ്ങൾഘൊഷിച്ചു ദെവാംഗനകളുംപാടിതുടങ്ങിനാർ ഒന്നുതഴ്ത്തുമ്പൊൾമറ്റുന്നിൽനൃത്തംപൂണും പിന്നെയതിൽന്നുമറ്റുന്ന്നിലമർന്നിടും നാഥന്റെഭാരംസഹിയാഞ്ഞുപന്നഗ നാതുരനായതിമൂർശ്ചിതനായപ്പൊൾ തത്തരുണീജനംനാഗരത്നാദിക ളുത്തമന്നെകിസ്തുതിച്ചാരതുനെരം പ്രീതനാന്നാഥൻരമണകദ്വീപതിൽമൊദെനപൊയ്‌വസിക്കെന്നുമാജ്ഞാപിച്ചു എന്നുടെപാദചിഹ്നങ്ങൾധരിച്ചുള്ള നിന്നെയുപദ്രവിക്കില്ലപക്ഷീശ്വരൻ എന്നുപറഞ്ഞങ്ങയച്ചാനവരെയും പിന്നെനന്ദാദികളൊടുമൊന്നിച്ചുടൻ ഗൊകുലെചെല്ലുവാൻനെരമില്ലായ്കയാൽവ്യാകുലഹീനമവിടെസ്വപിക്കുമ്പൊൾകാട്ടുതീ ചൂഴവുംകത്തിയണഞ്ഞിതുഗൊഷ്ഠത്തിലുള്ളൊരുണ്ർന്നുകെണുംകൊണ്ടു കണ്ണകടൽവണ്ണകാത്തുകൊൾകെന്നപ്പൊൾ തിണ്ണമ്മുകിൽവർണ്ണനഗ്നിപാനഞ്ചെയ്താൻ പിന്നെയൊരുദിനംരാമനൊടൊന്നിച്ചു വൃന്ദാവനശ്രിയംകണ്ടുകണ്ടങ്ങിനെഗൊക്കളോടുംഗൊപബാലന്മാരൊടുഞ്ചെന്നു ഊക്കുള്ളഭാണ്ഡീരവൃക്ഷതടംപുക്കുതൊറ്റുർജയിച്ചവന്തെന്നുയെടുക്കെണ മുറ്റമൊടെവംപ്രതിജ്ഞയുഞ്ചെയ്തവർ ദ്വന്ദയുദ്ധംതുടങ്ങീടിനാർബാലകർ തന്നുടെപ്രാണസഖിയായശ്രീദാമ തന്നൊടുതൊറ്റുഭക്തപ്രിയൻശ്രീദാമാ തന്നെവഹിച്ചുനടന്നിതതുനെരം കംസഭൃത്യൻപ്രലംബൻജഗദീശനെ ഹിസിപ്പതിന്നുകംസാജ്ഞയാവന്നുള്ളൊൻ ഗൊവിന്ദനെഭയപ്പെട്ടുതത്സംഘത്തിൽ ഗൊപാകൃതിപൂണ്ടുചെന്നുകൂടീതദാ രാമനൊടെറ്റുതൊറ്റിട്ടുദനുജനും രാമനെയുംവഹിച്ചീടിനാനന്നെരം ഭാരംസഹിയാഞ്ഞുഘൊരന്നിജാകൃതി പാരാതെപൂണ്ടുയർന്നൊരുനെരത്തിങ്കൽ സീരായുധൻ മുഷ്ടികൊണ്ടുകുത്തിതദാ പാരാതെകാലപുഅത്തിലാക്കീടിനാൻ അക്കാലമപ്പശുവൃന്ദംബഹുദൂരെ ദിക്കുമ്മറന്നുതളർന്നുജലങ്ങളും പൂല്ലുമ്മരങ്ങളുമില്ലാത്തവങ്കാട്ടിൽ വല്ലാതെചെന്നുഴന്നീടുംശൊന്തരെ ശൗരിയുംകൂട്ടരുംഗൊക്കളുടെനല്ല പെരുംവിളിച്ചുചെന്നാട്ട തിരിച്ചുടൻ പൊരുംവഴികണ്ടുചാരുമുഞ്ജാവനം പാരംകുളുർത്തപുല്ലൊടുംജലത്തൊടും അക്കാട്ടിലാക്കിപശുക്കളെയൊക്കവെ അക്കാലമാശുപിടിച്ചിതുകാട്ടുതീ ചുറ്റിപ്പിടിച്ചുവരുന്നഘൊരാഗ്നിയെ തെറ്റന്നുകണ്ടുഭയപ്പെട്ടുബാലരും ശ്രീകൃഷ്ണരക്ഷിയ്ക്കെന്നുചൊല്ലിയാർ ശ്രീകാന്തനുംകണ്ണടപ്പിനെന്നൊതിനാൻ കണ്ണടച്ചീടിനാരപ്പൊളവർകളൂം കണ്ണൻമഹാഘൊരദാവാഗ്നിതന്നെയും തൽകർമ്മകാരകനായുള്ളവനെയും തൽക്ഷണന്നഷ്ടമാക്കീടിനാൻവൈകുണ്ഠൻ മുഞ്ജാടവിയുംമഹാഘൊരമാന്തീയും സഞ്ജാതമായതൊരുദൈത്യമായയാ തന്മായയുമവൻതാനുംനശിച്ചുപൊയി ദുർമ്മൊഹമീശ്വരന്ന്മാരിൽഫലിക്കുമൊ എത്രയുംഘൊരമാംഗ്രീഷ്മകാലത്തെയ ങ്ങിത്തരംനാഥൻകഴിച്ചുകൂട്ടിപ്പിന്നെ വർഷകാലത്തുഗിരികുഹരങ്ങളിൽ ഹർഷണസാകുംവസിച്ചുമുകിൽവർണ്ണൻ നല്ലശരൽകാലമുല്ലസിച്ചപ്പൊഴെ മല്ലാരിഗൊഗൊപരൊടുമാരുമിച്ചു നന്നായ്സുഖിച്ചുകളിച്ചുവനങ്ങളിൽ നന്ദനുനന്ദനന്മെവുന്നകാലത്തു ഗൊപാലബാലന്റെചാരുരൂപാമൃതം ഗൊപാലനാരിമാർകണ്ടുദിനംപ്രതി മാരശരാതുരമാരായ്ഭവിച്ചവർ ശൗരികണവനാകെണമെന്നിശ്ചിച്ചു ഗൗരിമഹെശ്വരിയെപുജചെയ്തിതു നാരിമാരുന്നായമാവധിനാളതിൽ വസ്ത്രങ്ങളെല്ലാമഴിച്ചുതീരെവെച്ചു നിസ്ത്രപംകാളിന്ദിയിൽകെളിയാടുമ്പൊൾ ഗൊപികാമാരുടെചിത്തമറിഞ്ഞുടൻ ഗൊപാലബാലനവിടെയെഴുനെള്ളി കൂറകൾവാരിയാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/27&oldid=171383" എന്ന താളിൽനിന്ന് ശേഖരിച്ചത്