സംഗ്രഹം ൨൧
ന്നന്ദഗൊപാദിവർഗ്ഗവു മാദിതെയാംശംവസുദെവരാദിയും മാനവാംശന്നിഭവത്ഭുത്യവർഗ്ഗവു മ്മൗനെശനിത്യാദിചൊല്ലിഎഴുന്നെള്ളി ക്രൂദ്ധനായ്കംസൻയദുക്കളെദ്രൊഹിച്ചാൻ നിർദ്ദയംശൗരിയെദെവകീതന്നെയും ബന്ധിച്ചുകൊണ്ടാന്നിഗളങ്ങളാലവൻ ബന്ധുരനായൊരുപുത്രനെയുംകൊന്നാൻ കൊന്നിതീവണ്ണംകുമാരകരാറിനെ കന്നൽമിഴിയാൾക്കുസപ്തമഗർഭവും ഉണ്ടായിതുനിജമായയൊടക്കാലം കൊണ്ടൽനെർവണ്ണനരുളിനാൻദെവകീ തന്നുടെഗർഭത്തിൽമെവുമനന്തനെ ധന്യെജവദ്രൊഹിണീജഠരെചെർക്ക സുന്ദ്രീയാകുംയശൊദാസുതയായി മന്നിൽപിറക്കവധിക്കുവാനൊങ്ങുന്ന ദുർന്നയൻകംസനെവഞ്ചിച്ചുപൊയ്പിന്നെ മന്നിൽവസിച്ചുമനുഷ്യരെരക്ഷിക്ക എന്നരുളപ്പാടുകെട്ടൊരുമായയും പിന്നെയവ്വണ്ണമെയാചരിച്ചിടിനാൾ ഗർഭമലസീതുകെവൈക്കെന്നതു മർഭകനുണ്ടായിരൊഹിണിക്കെന്നതും രണ്ടുവൃത്താന്തവുംപാരിൽപരന്നിതു കൊണ്ടൽവർണ്ണൻമധുസൂദനനക്കാലം ദെവകിദെവിജഠരെപവെശിച്ചു ദെവീവസുന്ധരാഖെദമുപെക്ഷിച്ചു ഉണ്ടായൊരഷ്ടമഗർഭംദിനെദിനെകണ്ടുകൂടാതൊരുദീപ്താവളർന്നിതു കണ്ടുഗ്രസെനജൻഭീതിവിവശനായി കണ്ടകൻകാവലുംവെച്ചുപാർത്തിടിനാൻ ദെവകിഗർഭസ്ഥനാകിയദെവനെ ദെവാദികൾപുകണ്ണീടിനാരക്കാലം പുഷ്ടമായ്ഗർഭവുംചിങ്ങമാസത്തില ങ്ങഷ്ടമീരൊഹിണീതങ്ങളിൽകൂടിട്ടു മംഗല്യജാലങ്ങളൊന്നിച്ചുകൂടിയ മംഗലമായമുഹുർത്തത്തിൽരാത്രിയിൽ ചന്ദ്രനെപ്രാചീദ്ദിഗംഗനാപെറ്റപ്പൊൾ ചന്ദ്രമുഖിപ്രസവിച്ചാൾമുകുന്ദനെ ശംഖചക്രാബ്ജഗദാപരിശൊഭിതം പങ്കജാക്ഷംനീലനീരദശ്യാമളം ഹാരകിരീടസൽകൗസ്തുഭകുണ്ഡല ചാരുവലയവനമാലികാധരം ലക്ഷ്മീനിവസൊരുവക്ഷസംശ്രീവത്സ ലക്ഷ്മാണമാദിദൈവംപുരുഷൊത്തമം കണ്ടുവസുദെവർദെവകീദെവിയും കൊണ്ടാടിവെദാന്തസാരവാക്യങ്ങളാൽഭക്ത്യാസ്തുതിച്ചിഷ്ടമർത്ഥിച്ചനെരത്തു ഭക്തപ്രിയൻപിതക്കന്മാരൊടന്നെരം പൂർവ്വവൃത്താന്തമറിയിച്ചനന്തരം പൂജനീയൻവസുദെവനൊടൊതിനാൻ നന്ദന്റെപത്നീയശൊദയമ്പാടിയിൽ സുന്ദരീയായൊരുകന്യയെപെറ്റിതു ധന്യനാകുംഭവാനെന്നെയുംകൊണ്ടുപൊ യ്നന്ദവിലാസിനീതന്നരികെചെർത്തു കന്യയെയുംകൊണ്ടിവിടയ്ക്കുപൊരിക ഒന്നുമെഖെദമുണ്ടാകില്ലതിന്നുതെ എന്നരുൽചെയ്തുകുമാരവെഷംപൂണ്ട നന്ദനന്തന്നെഎടുത്തുവസുദെവർ താനെതുറന്നുള്ളവാതിലൂടെഭൃത്യർ ദീനരായ്നിദ്രചെയ്യുന്നൊർനടുവെപൊടി ദുർഗ്ഗങ്ങളുംപുരവർഗ്ഗങ്ങളുംകട ന്നർക്കത്മജാവാങ്ങിനിന്നതുംലംഘിച്ചു അമ്പാടിയിൽപുക്കുബാലനെതത്രചെ ർത്തയ്മ്പൊടുകന്യയെദെവകിയ്ക്കുംനൽകിവാതിലുംതാനെയടഞ്ഞുപദങ്ങളിൽ ഖെദെനചങ്ങലപൂണ്ടാരിരിവരും ബാലാസ്വരംകെട്ടുഭൃത്യരൊടിചെന്നു ചാലവെകംസനെകെൾപ്പിച്ചനെരത്തെ ഘൊരനണഞ്ഞുഭഗിനീകരാംബുജാൽ ദാരകാംകയ്ക്കൊണ്ടുകൊല്ലുവാനായ്ക്കൊണ്ടു പാദെപിടിച്ചൊരുപാറയിലൊങ്ങുമ്പൊൾ മാതാകുതിച്ചുയർച്ചംബരെശൊഭിച്ചു നിന്നുടെകാലൻജനിച്ചുഭൂകൗപാദ മെന്നുടെതൊട്ടുനീകൊല്ലുവാനെങ്കിലും നിന്നെവധിക്കുന്നതില്ലതുമൂലംഞാൻ എന്നുപറഞ്ഞുമറഞ്ഞിതുദെവിയും ശങ്കിതനമവൻദമ്പതിമാരുടെ ശൃഖലാവേർപടുത്താശ്വസിപ്പിച്ചുടൻ ഭീതനായ തന്റെഗൃഹംപുക്കുമെവിനാൻ സൂതിമൊഹന്തീഅണർന്നുയശൊദയും മറ്റുള്ളവരുമുണർന്നുകുമാരനെ തെറ്റന്നുകണ്ടതിപ്രീതരായീടിനാർ നന്ദനുംവൃന്ദവുംനന്ദനനുണ്ടായി തെന്നുകെട്ടെറ്റമാനന്ദഭരിതരായി വെദിയരൊടൊത്തുജാതകർമ്മഞ്ചെയ്തു ഗൊധനധാന്യാംബരാദിബഹുതരം തൃപ്തിയവൊളവുംപൃത്ഥ്വീസുരർക്കെദി നിത്യൊത്സവത്തൊരുതത്രവാണുസുഖം ഘൊരകംസാജ്ഞയാപാരിൽകുമാരരെ മാരണഞ്ചെയ്തുപരിതശ്ചരിപ്പൊരിൽപൂതനയെന്നവൾചെതൊവിമൊഹനശാതൊദരീവെഷമാലംബ്യചൂചുകെ ഘൊരാവിഷന്തെച്ചുചാരുമുലനൽകി യൊരൊകുമാരരെകൊന്നുകൊന്നങ്ങിനെ അമ്പാടിയിൽഗമിച്ചംഭൊരുഹാക്ഷനാം ഡിംഭനെകയ്ക്കൊണ്ടുകുംഭസ്തനംനൽകിമായാകുമാരന്റെപ്രാണനെകയ്ക്കൊൾവാ നായാതുനാരീശ്രമിപ്പതറിഞ്ഞൊരു ബാലാനവളുടെപ്രാണനൊടൊന്നിച്ചു ചാലെമുഅകുടിച്ചീടിനനെരത്തു പാരംക്രൂധാരിജാകാരംധരിച്ചിട്ടു ദാരകെനെകുചാൽവെർപെടുത്തീടുവാൻ എതുംകഴിയാഞ്ഞുപ്രാണൻവെടിഞ്ഞവൽ മെദിനീതന്നിൽപതിച്ചൊരനന്തരം ഘൊരടെമാറത്തുലീലകൊലുന്നൊരു ബാലനെഭീതമാരായുള്ളഗൊപിമാർ കയ്ക്കൊണ്ടുബാലന്റെരക്ഷാപലചെയ്തു പുഷ്കരാക്ഷൻകൃപാവൈഭവമെന്നാർത്താർ ശൂരനാംകംസനെകീടുവാനായ്കരം നെരെഗമിച്ചൊരുനന്ദനുംവൃന്ദവും പൊരുവഴിവസുദെവർപറഞ്ഞുള്ള തൊരൊന്നുചിന്തിച്ചു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |