താൾ:SreemahaBhagavatham 1871.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ സംഗ്രഹം

ജ്ഞാനവും വിനയാന്വിതമായിവരിലെമാന്യമാവൂ മുനിനാകഞനൊഭക്തദാസനാകയാൽ ധരണീപലനായൊരംബരീഷനെതന്നെ ശരണംപ്രാപിക്കനീരക്ഷിക്കുമെന്നാലവൻ അരുളപ്പാടുകെട്ടുത്വരിതമ്മുനിവരൻ നരനായകന്തന്നെശരണംപ്രാപിച്ചഹൊ പരിപാലയെത്യുച്ചൈരരുളിച്ചെയ്യുന്നെരം വിരിയസസംഭ്രമംഹരിഭ്ക്താഡ്യന്നൃപൻ ചക്രത്തെസ്തുതിച്ചപ്പൊളടങ്ങിമഹാസ്ത്രവും ചിക്കുനനൃപൻമുനിപാദാബ്ജെദണ്ഡമ്പൊലെ പതഞ്ചെയ്തുകൂപ്പിസ്തുതിച്ചുഭക്തിപൂർവ്വം മതിമാൻമുനിയൊന്നുവീർത്തിതുതദന്തരെ ആശ്വസിപ്പിച്ചുമുനിവർയ്യനെയഥാവിധി കാശ്യപീപതിപൂജചെയ്തുടൻഭുജിപ്പിച്ചു മുന്നമ്മാമുനിചക്രദ്രുതനായ്പൊയനാൽതൊ ട്ടന്നൊളമൊരാണ്ടനശനനാംനൃപെന്ദ്രനുംഭുജിച്ചുകൊണ്ടാന്താപസാജ്ഞയാലതുകാലം ഭരിച്ചുമൊദമുള്ളിൽഗമിച്ചുമുനീന്ദ്രനും ഭക്തിമാന്നരവരൻഹരിപാദാബ്ജംഭജി ച്ചുത്തമൻഹരിപദംപ്രാപിച്ചനറീഞ്ഞാലും ആർത്തരക്ഷണഞ്ചെയ്വാൻചീർത്തകാരുണ്യമിത്ര പാർത്തീടിലാർക്കുള്ളതുധാത്രീശതിലകമെ പിന്നെയുംകെൾക്കസൂർയ്യവംശത്തിലജനുടെ നന്ദനൻദശരഥൻനാടുവാണീടുംകാലം ഭൂദെവിരാവണാദിയാതുധാനന്മാരുടെ മെദുരഭാരങ്കൊണ്ടുവെദനപൂണ്ടുപാരം വെധാവിനൊടുനിജഖെദങ്ങലുണർത്തിച്ചു ധാതാദെവകളൊടുംമാധവപാർശ്വംപുക്കുവെദനയുണ്ടായതുമാധവങ്കെട്ടരുളി മെദിന്യാമയൊദ്ധ്യയിൽസാദരംപിറന്നുഞാൻ പങ്ക്തിവക്ത്രാദിശത്രുപങ്ക്തിയെവധിക്കുന്നെൻ പങ്ക്തിദ്യന്ദനസുതനായ്ഭവാന്മാരുംവെഗാൽ മർക്കടപ്രവരരായ്മിക്കതുംജനിക്കുവൻ പുഷ്കരക്ഷണനിത്ഥമുൾക്കനിവൊടുചൊന്ന വാക്യങ്ങൾകെട്ടവരുംവായ്ക്കുമാരന്ദംപൂണ്ടു ശീഘ്രംവാനരരായിസൗഖ്യവുംപൂണ്ടുവാണാർ ഉത്തരകൊസലത്തിലുത്തമന്ദശരഥൻ പുത്രനില്ലാഞ്ഞുചെയ്തപുത്രകാമെഷ്ടിയിങ്കൽ പുത്രീയംപരമാന്നഞ്ചിത്രഭാനുവുന്തദാ പൃത്ഥീപാലനുനൽകിദത്വരമ്മറഞ്ഞപ്പൊൾ കൗസല്യാദികളായഭാർയ്യമാർതൽപായസം പ്രാശനഞ്ചെയ്തുനൃപാൽഗർഭത്തെധരിച്ചിതു ഗർഭചിഹ്നങ്ങളെല്ലാന്നിർഭരംപൂർണ്ണമായി സുഭ്രുവാംകൗസല്യയുമത്ഭുതകാന്തിപൂണ്ടു മെടമാസത്തിൽപുനർവ്വസുനുന്നവമിയും കൂടിയസചന്ദ്രമാംകടകലഗ്നത്തിങ്കൽ അർക്കാദിപഞ്ചഗ്രഹമുച്ചത്തിൽബുധന്മെഷെ തൽകാലെകൗസല്യയുമർക്കകൊടിപ്രഭനാം രാമചന്ദ്രനെപെറ്റാൾതദനുകൈകെയിയും കൊമളനായഭരതന്തന്നെപ്രസവിച്ചാൾ ലക്ഷ്മണശത്രുഘ്നരെപെറ്റിതുസുമിത്രയും തൽക്ഷണെദശരഥനമിതാനന്ദംപൂണ്ടാൻ ക്രമത്തിൽവളർന്നവർസമസ്തശാസ്ത്രങ്ങളും സമൃദ്ധന്ധനു ർവ്വെദംസമുഗ്ദ്ധരഭ്യസിച്ചാർ അക്കാലംവിശ്വാമിത്രൻമുഖ്യനുമെഴുനെള്ളി മക്രതുരക്ഷചെയ്‌വാൻത്വൽകുമാരന്മാരായ രാകലക്ഷ്മണന്മാരെഭൂമീശതരികെന്നാ നാമയംപൂണ്ടാൻപിന്നെവസിഷ്ഠനിയൊഗത്താൽനൃപതിസുതന്മാരെസപദിയയച്ചിതു തപസാന്നിധിയുടെവിപദന്തീർത്തീടുവാൻ ബാലന്മാർക്കുക്ഷുത്തൃൾമാലകറ്റുവാനായി ചാലവെബലാമതിബലയുന്നൽകിമുനി കാടുപുക്കപ്പൊൾലൊകപീഡനതല്പരയാം താടക്കവധംചെയ്തുപ്രൗഢനാംരാമൻപിന്നെ ദിവ്യരാംകുമാരർക്കുദിവ്യാസ്ത്രങ്ങളെതദാ ഭവ്യനാമ്മുനിവീരാരബ്ധമായുള്ള യാഗത്തെമുടക്കുവാൻവെഗത്തിലാഗമിച്ച് കീകസാൻസുബാഹുമുഖ്യൗഘാൻകൃത്തനഞ്ചെയ്തു ശരപീദിതനായിശരണംപ്രാപിച്ചൊരു വിരുണന്മാരീചനുതരസാഭയമെകി ഗംഗൊല്പത്ത്യാദിമുനിപുംഗവഞ്ചൊന്നതുകെ ട്ടങ്ങുപൊമ്പൊളഹല്യാതുംഗശാപത്തെതീർത്തു ജനകരാജ്യംപ്രാപിച്ചനഘൻരമനീശ ധനുവ്യയന്മുറിച്ചനുരൂപയായുള്ള സീതാദെവിയെവെട്ടുശ്രുതകീർത്ത്യാദികളെ ഭ്രാതാകന്മാരുംവെട്ടുതാതമാതാക്കളൊടുംഗുരുഭൂതനായുള്ളപരമെഷ്ഠിജനൊടുംതുരഗദരിരഥപരിവാരങ്ങളൊടും ദാരങ്ങളൊടുന്നിജപൂരിന്നുപൊകുന്നെരം വൈരെണമദ്ധ്യെമാര്ഗ്ഗമാരാൽവന്നെതൃർത്തൊരു പരമക്രൂദ്ധനായപരശുരാമന്തന്നെ തരസാജയിച്ചുടൻപുരിപുക്കുസുഖംധരണീസുതയൊടുമ്മരുവിരാമചന്ദ്രൻ ഭരതശത്രുഘ്നന്മാരിരിവരെയുന്തദാ കൈകയനരവരനാകിയയുധാജിത്തും സാകൂതന്നിജപുരംപൂകിച്ചാൻകൗതുകെന കരുണാധിപുരെമരുവുങ്കാലത്തിങ്ക ലൊരുനാൾനരദനുംസുരകാർയ്യങ്ങളെല്ലാം വിരിയസാധിപ്പിച്ചുപരിപാലിക്കെണമെ ന്നുരുധാസമ്പ്രാർത്ഥിച്ചുപരിചൊടെഴുനെള്ളി വിഖ്യാതന്നൃപൻരമനക്കാലഭിഷെകം ചിക്കനക്കഴിപ്പതിന്നൊക്കയുമൊരുക്കിനാൻ മന്തരാവചനനിർബന്ധത്താൽമൈകെയിയും ഹന്തമൊഹിതയായിട്ടന്തരായഞ്ചെയ്കയാൽ സത്യസന്ധനാന്നൃപസത്യത്തെരക്ഷിക്കുവാൻ സത്യസങ്കല്പൻരാമൻ പൃത്ഥിനന്ദനയൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/17&oldid=171373" എന്ന താളിൽനിന്ന് ശേഖരിച്ചത്