താൾ:SreemahaBhagavatham 1871.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംഗ്രഹം ൯

തുകെട്ടനെരം ഇനിയ്ക്കമറിയായ്മവന്നകപ്പെട്ടുനൃപ നിനക്കുണ്ടാകുംഗജത്വത്തൊടുംമെപുങ്കാലം വിഷ്ണുകൈവല്യമൂർത്തിനിന്നെയുംരക്ഷിച്ചീടും വിഷ്ണുസാരൂപ്യംതവഭവിക്കുംമെലിൽപ്രെഭൊ എന്നരുൾചെയ്തുമറഞ്ഞീടിനാൻമുനീന്ദ്രനും പിന്നെയാനയായ്ഭവിച്ചീടിനന്നരെന്ദ്രനും കുലയാനത്തലവൻപലനാൾവങ്കാട്ടിങ്കൽ പവാരണങ്ങളൊടൊന്നുച്ചുവിഹരിച്ചു പാലാഴിമദ്ധ്യെത്രികൂടാചലപർവ്വതത്തിന്മെലുള്ളഹുഹയിങ്കലൃതുമത്തമെന്നൊരു ഉദ്യാനമുണ്ടതിങ്കലെത്രയുംവിസ്തീർണ്ണമായി ചിത്രമായൊരുപൊയ്കയുണ്ടെടൊനൃപൊത്തമ ഹ്രഹുവാംഗന്ധർവ്വെശൻദെവലശാപത്തിനാൽ ഹ്രാഹമായ്ക്കിടക്കുന്നിതതിലെന്നറിഞ്ഞാലും ഒരുനാൾ മദ്ധ്യാഹ്നത്തിൽഘർമ്മതാന്തനായുള്ള ദ്വിരദവരന്ദ്മപ്പൊയ്കയിലിറങ്ങിനാൻ കുളിച്ചുവെള്ളമൊട്ടുകുടിച്ചുബിസങ്ങളെ വലിച്ചുതിന്നുപാരംപുളച്ചുകളിക്കുമ്പൊൾ നക്രെന്ദ്രൻഗജെന്ദ്രന്റെപാദത്തിൽപിടിപെട്ടു വിക്രമംപലപലചെയ്തിങ്ങിരിവരും സ്ഥലത്തിൽകരെറൂവാൻശ്രമിച്ചുഗജെന്ദ്രനും ജലത്തിൽതഴ്ത്തികൊൾവാനിശ്ചിച്ചുനക്രെന്ദ്രനും അന്യവാരണങ്ങളുംവാരണപ്രവരനെ യൊന്നിച്ചുകരെറ്റുവാൻശ്രമിച്ചുംകഴിഞ്ഞില്ല ഇങ്ങിനെപലകാലങ്കഴിഞ്ഞുശൊഷിച്ചെറ്റ മങ്ങവൻവിഷ്ണുപാദഞ്ചിന്തിച്ചുഹൃദന്തരെ പൂർവ്വാഭ്യസ്തമായുള്ളസ്ത്രൊത്രശ്രെഷ്ഠവുംജപ്ത്വാശ്രാവ്യവൈഭവനതിനിർമ്മലചിത്തത്തൊടും പുഷ്കരംകൊണ്ടുതദാപുഷ്കരംപറിച്ചുടൻപുഷ്കരാക്ഷന്റെപാദപുഷ്കരപൂജചെയ്താൻ ആർത്തനാംഗകെംഗജെന്ദ്രന്റെചീർത്താർത്തിതീർത്തീടുവാ നാർത്തിനാശനൻഗരുഡാരൂഡനായിവന്നാൻ ഹസ്തിവർയ്യനെഹസ്തപത്മത്താൽനക്രത്തൊടും പൃത്ഥ്വിയിൽകരയെറ്റിചക്രങ്കൊണ്ടതുനെരം നക്രന്ദ്രവക്ത്രമ്പിളർന്നീടിനനെരത്തിങ്കൽ നക്രത്വംവിട്ടുഗന്ധ്ർവ്വെശനുംസ്തുതിചെയ്താൻ നാഥാനുവാദത്താലെപൊയവൻസ്വർഗ്ഗംപുക്കാൻ പ്രീതനായ്കടാക്ഷിച്ചുകൈകളാൽതലടിയ നെരത്തുഗജന്ദ്രത്വംനീങ്ങിയനൃപശ്രെഷ്ഠൻ ചാരുത്വമായവിഷ്ണുസാരൂപ്യംപ്രാപിച്ചിതു നാഥനൊടൊരുമിച്ചുവൈകുണ്ഠംപ്രാപിച്ചിതു മാധവഭക്തിയുള്ളാർക്കെന്തുദുസ്സാദ്ധ്യമുള്ളു അഞ്ചാമൻരൈവതനെന്നാഖ്യനാമ്മനുവെല്ലൊ ചെഞ്ചെമ്മെബലിവിന്ധ്യാദികളാനുനയന്മാർ വിഭുവിന്ദ്രനുംപുതരയമന്മാരാന്ദെവർ നിഭൃതംഹിരണ്യരൊമാദികൾസപ്തർഷികൾ അക്കാലംവികുണ്ഠിയിൽനിന്നവതരിച്ചജ നക്കമലാപ്രീത്യർത്ഥംവൈകുണ്ഠന്നിർമ്മിച്ചുപൊൽ ചാക്ഷുഷനാറാമ്മനുപുരുഷദ്യുമ്നാദികൾ ചാക്ഷുഷപുത്രൻമന്ത്രദ്രുമനാകുന്നിതിന്ദ്രൻ ദെവകളവ്യാദികളവിഷ്മദ്വിരകന്മാ രാമവർസപ്തർഷികൾതല്ക്കാലെനാരായണൻ അമൃതംമഥിച്ചെടുത്തമരരക്ഷചെയ്താ നമിതാനന്ദമതുംവിസ്തരാൽകെൾപ്പതിന്നുഇശ്ചിച്ചന്രെന്ദ്രനൊടരുളിചെയ്തുമുനികാംശ്ചിദ്വിദ്യാധരിമാർക്കവർണ്ണാനൽകീടിനസർവ്വകൊഹനമായമാലയുംകയ്ക്കൊണ്ടവർ ദുർവ്വാസാവിന്റെമുമ്പിൽവന്നിതുയദൃശ്ചയാ മുനിയെപ്പെടിച്ചവർമാല്യമമ്മുനിക്കെകി വനിതാമാരുംഗമിച്ചീടിനാർയഥാഗതം മുനിയാമിക്കിദമണിവാൻചെരുവൊന്നല്ലിനിയാക്കിമ്മാല്യത്തെകനിവൊടെകീടാവു ഒർക്കുമ്പൊൽത്രിമൂർത്തികൾക്കാർക്കാനും മാല്യംനൽകിൽ ഭൊഷ്കല്ലമാല്യംഭംഗമാക്കുവാനിടയുണ്ടാം ഇതിഭുവനനാഥൻസുത്രാമാവിനുനൽകിലെത്തുകയില്ലഭംഗം ചിത്രമാല്യത്തിന്നെതും ഇത്തരമൊർത്തനെരംതത്രകാണായിവന്ന വൃത്രാരാതിക്കുമാല്യമത്തപൊനിധിനൽകി കുംഭീന്ദ്രകുംഭത്തിങ്കൽജംഭാരിമാല്യംവെച്ചു സംഭൃതമൊദംകചംസമ്പ്രതിചിക്കുന്നെരം കളമാമാല്യപരിമളമാഘ്രായവന്നി തളികൾകളകളലളിതമ്മിളിതമായി കളഭപ്രവരന്റെകുംഭഗണ്ഡ്യാസ്യങ്ങളിൽഅളികൾമിളിതമായതിനാലസഹ്യത കരുതിക്കരിതുമ്പികരതൊഗ്രഹിച്ചുടനരിയമാലാംതന്റെചരണംകൊണ്ടുതച്ചാൻ ജംഭാരിവിഷണ്ഡനായമ്പരന്നിതുപാരം ശംഭ്വാശസംഭൂതനുംകൊപസംഭ്രാന്തനായാൻ രെരെവൃത്രാരെനീമാമൊരാതെയവമാനി ച്ചൊരുകാണന്നീയ്യും വീരരാംസുരന്മാരുംവൃദ്ധരായയ്‌വരാനരായുക്തരായ്പൊവിനെന്നു ബദ്ധകൊപെനശപിച്ചത്തപൊനിധി പൊമ്പൊൾജംഭാരിമുനിചരണാംഭൊജെനമസ്കരിച്ചെമ്പൊറ്റിശാപന്തീർക്കെന്നയ്മ്പൊടർത്ഥിച്ചനെരം ക്ഷീരാബ്ധിമഥിച്ചിതത്സാരത്തെനുകർന്നാകിൽ ഘൊരമാംജരാനരതീരുമെന്നൊതിപ്പൊയാൻ സുരരുംവലാരിയുംജരകൊണ്ടാകുലരായരികൾക്കധീനമായ്സുരലൊകവുന്തദാ പലശാസനാദികൾപലനാളുഴന്നെവംജലജാസനജലജാക്ഷഫാലെക്ഷണന്മാർ സവിധെചെന്നുനസ്കരിച്ചുസങ്കടങ്ങൾ ഭവിതമായതുണർത്തിച്ചതുനെരം മൂർത്തികൾമൂന്നുപെരുമൊന്നിച്ചുനിരൂപിച്ചു ദൈത്യന്മാരെയുംവരുത്തിപറഞ്ഞൈക്യമാക്കി മന്ദരപർവ്വതത്തെപാല്ക്കടൽതന്നിലാക്കീ ദന്ദശ്രകെന്ദ്രനായവാസുകിം പാശമാക്കി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/12&oldid=171366" എന്ന താളിൽനിന്ന് ശേഖരിച്ചത്