താൾ:SreemahaBhagavatham 1871.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സംഗ്രഹം

കെന്നപ്പൊൾ ഉത്തമംഹരിപാദഭക്തിയെപാൎത്തൊളവുംമുക്തിക്കു മിഹലൊകഭുക്തിക്കുംനല്ലതാത കൎണ്ണശൂലാഭംഹരിവൎണ്ണനംകെട്ടനെരം ചണ്ഡകൊപെനപുത്രംതിണ്ണം തള്ളിവിട്ടിതു ആരിതു പറഞ്ഞുമദ്വൈരിയെപ്രശംസിപ്പാൻ പൊരിൽമെചറുവിരൽനെരാമൊഹരിശം പുത്രന്റെദുൎബ്ബൊധത്തെചിത്തത്തിൽനിന്നുപൊക്കി സത്വരമഭ്യസിപ്പിൻ മത്തരെ‌എന്നുഗുരു സത്തമരൊടുചൊല്ലിപുത്രനെയയച്ചിതു ക്രുദ്ധിച്ചുശിക്ഷചെയ്താരുത്തമാചാൎയ്യന്മാരും പുത്രനുഹരിഭക്തിക്കിത്തിരിതാഴ്ച ഇല്ല പുത്തൻപുത്തനായിമെന്മെൽവർദ്ധിച്ചിതെന്നെവെണ്ടു ദുഷ്ടനാഞ്ജനകനാക്കുട്ടിയെകുലചെയ്‌വാൻ ഒട്ടെറപ്രയത്നവുംപുഷ്ടക്രൊധെനചെയ്താൻ വിഷ്ടപാധിശകൃപാവിഷ്ടനാം പ്രഹ്ലാദന്നു കഷ്ടമെത്തീലയെതുംശിഷ്ടർക്കെന്തഹൊഭയം ദുർന്നയൻശിക്ഷചെയ്തുപിന്നയും പഠിപ്പിച്ചാൻ നന്ദനനില്ലെതുംഗോവിന്ദഭക്തിക്കിളക്കം എന്നല്ലവയസ്യർക്കുംനന്ദജമാഹാത്മ്യങ്ങൾ ധന്യൻ പ്രഹ്ലാദനൊതിനന്നായിട്ടുറപ്പിച്ചാൻ രാമകൃഷ്ണെതിനാമമാമയഹീനമവർ സാമൊദംകീർത്തനഞ്ചെയ്താമന്ദംഘൊഷിക്കയാൽ ഗുരുഭൂതന്മാരെററം പരിഭൂതന്മാരായി പെരികഭീത്യാദൈത്യനരികെചെന്നുചൊന്നാർ കല്പാന്താഗ്നിപൊലസുരപ്രഭുക്രുദ്ധനായി പില്പാടുപ്രഹ്ളാദനാംസല്പുമാനൊടുചൊന്നാൻ രെരെദുൎമ്മതെശഠനെരെചൊൽതവഹരി ചൊരചൊല്ലെങ്ങെങ്ങെന്നുഘൊരഞ്ചൊന്നതുകെട്ടു സൎവ്വപൂൎണ്ണൻസൎവ്വശക്തിമാൻസൎവ്വൈശ്വരൻ സൎവ്വസത്വാന്തൎഗ്ഗതൻസൎവ്വാത്മാഹരിയെന്നാൻ എങ്ങുമുള്ളവഞ്ചൊല്ലുകിങ്ങിത്തൂണിലുമുണ്ടൊ മംഗലനവനങ്ങുമെങ്ങുമുണ്ടെന്നാൻബാലൻ ക്രുദ്ധനായിതൂണിലൊന്നുവിദ്രുതമടിച്ചപ്പൊ ളത്യന്തംകല്പാന്തത്തിലബ്ധിനിൎഗ്ഘൊഷം പൊലെ ബ്രഹ്മാണ്ഡകടാഹങ്ങൾചെമ്മെപൊട്ടുമാറൊരു വന്മഹാരവത്തൊടുമമ്മഹൽതൂൺപിളർന്നു നൃഹരിയായിദെവൻസഹസാപുറപ്പെട്ടു മഹദുത്ഭൂതക്രുധാമിഹിരായുതപ്രഭൻ ധൂർത്തനെപിടിപെട്ടുദ്വാസ്ഥലത്തിങ്കൽചെൎത്തു കൂൎത്തൊരുനഖങ്ങളാൽചീൎത്തൊരുമാറുകീറി കുടൽമാലയുമെടുത്തുടലിൽചൂടിക്കൊണ്ടു കടുതായ്ത്തുടുതുടകൊടുതായ്‌വരും രക്തം ഒരുതുള്ളിയുംപൊകാതുരുപാനവുഞ്ചെയ്തു പരരാന്ദിസുരനിരകളെയുംകൊന്നു ഉന്നതസിംഹാസനെവന്നിരുന്നൊരീശന്റെ സന്നിധൌഗമിപ്പതിന്നുന്നതഭീതിപൂണ്ടു അരവിന്ദൊത്ഭവാദിസുരവൃന്ദങ്ങൾദൂരെ ഹരിവന്ദനഞ്ചെയ്തുമരുവുന്നനെരം വിധിനാനിയുക്തനാംമതിമാൻപ്രഹ്ലാദനും മധുസൂദനപാൎശ്വൊബതചെന്നപഭയം ചരണസരസിജെശരണം‌പ്രാപിച്ചപ്പൊൾകരുണാനിധിഭക്തിസരണിനിലയനാം ബാലന്റെശിരസ്സിങ്കൽചാലെഹസ്തപത്മഞ്ചെത്തൊലുന്നകൃപയൊടുംമാലൊഴിച്ചനുഗൃഹ്യാഹരിയാന്ദെവൻ‌മുദാവരവുമവന്നെകി സുരസംഘസ്തുതനായിതരസാമറഞ്ഞിതു ഇത്രകാരുണ്യഭരം‌ഭക്തരിലുള്ളദെവ നിത്രിലൊകത്തിലില്ലപൃത്ഥ്വീശതിലകമെ മനുവുമ്മനുപുത്രരിന്ദ്രനുംസുരന്മാരും പുനരസ്സപ്തർഷികൾഭഗവദവതാരം ഇവകളാറുംഭഗവന്മയംജഗദ്രക്ഷ ക്കിവരെധർമ്മാശ്രയമെന്നതുധരിച്ചാലും മുന്നെവൻസ്വായംഭുവമനുവുന്തൽ‌പുത്രന്മാ രുന്നതൻപ്രിയവ്രതനുത്താനപാദനുമാം യജ്ഞൻ‌ദെവെന്ദ്രൻയാമന്മാർസുരർസപ്തർഷികൾ സുജ്ഞരാമ്മരീച്യാദികപിലാവതാരവും പിന്നെവൻസ്വാരൊചിഷനാകിയമനുവെല്ലൊനന്ദനന്മാരുംദ്യുമനുംസുഷെണനുമെടൊഇന്ദ്രൻ‌രൊചനൻതുഷിരാദ്യരാന്ദെവകളും ധന്യരാമുജ്ജസ്തംബാദികളാംസപ്തർഷികൾ അപ്പൊഴെബ്രഹ്മചര്യാവ്രതത്തെസ്ഥാപിപ്പിപ്പാൻ ചില്പുമാൻ‌വിഭുനാമാവായവതാരഞ്ചെയ്താൻ ഉത്തമനെല്ലൊമൂന്നാമ്മനുവെന്നറിഞ്ഞാലും പുത്രന്മാർഹവനാദ്യന്മാരെന്നുപ്രസിദ്ധന്മാർ സത്യജിത്തിന്ദ്രൻസത്യന്മാരുംവെദശ്രുതന്മാർ ഭദ്രന്മാരിവർസുരർവാസിഷ്ഠർസപ്തർഷികൾ രക്ഷൊജാതിയെശിക്ഷചെയ്തഖിലെശനന്നുരക്ഷിച്ചാൻ‌ജഗത്രയംധൎമ്മദെവാത്മജനായി ഉത്തമാനുജനായതാമസന്നാലാമ്മനു പൃത്ഥ്വീശവൃഷഖ്യാത്യാദ്യന്മാർതല്പുത്രന്മാരും ഹരികൾതുടങ്ങിയൊരമരർത്രിശിഖനാ മവനിന്ദ്രനുംജ്യൊതിൎദ്ധ്വാമാദ്യർസപ്തർഷികൾ അക്കാലന്നക്രഗ്രസ്നനാകിയഗജെന്ദ്രനെഅക്കമലാക്ഷൻഹരിയായുളനായ്‌രക്ഷിച്ചാൻ ഭൂമീശനതുകെൾപ്പാനിച്ശപൂണ്ടതുമൂലം മാമുനീശ്വരന്താനുമരുളിച്ചെയ്തീടിനാൻ ഇന്ദ്രദ്യുമ്നനെന്നുള്ളപാണ്യഖണ്ഡാധിരാജൻ തന്നുള്ളിൽവിരക്തനായ്മലയാചലം‌പുക്കു ഹരിപാദാബ്ജമുള്ളിൽധ്യാനിച്ചുവസിക്കുമ്പൊ ളരികെവന്നുകുംഭസംഭവനെദൃച്ശയാ പ്രത്യുത്ഥാനാദിചെയ്യാഞ്ഞമ്മുനികുപിതനാ യ്മത്തമാംഗജമാകനീയെന്നുശപിച്ചിതു ഭൂപനും സമാധിയിന്നുണർന്നുസസംഭ്രമം താപസെന്ദ്രനെനമസ്കരിച്ചങ്ങുണർത്തിച്ചു ഞാനറിഞ്ഞീലെഭവാൻ‌വന്നതുമഹാമുനെ ധ്യാനമഗ്നനാകയാലെന്ന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:SreemahaBhagavatham_1871.pdf/11&oldid=171365" എന്ന താളിൽനിന്ന് ശേഖരിച്ചത്