താൾ:Sree Kashimahathmyam Kilippattu 1907.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൯൫
പഞ്ചമാദ്ധ്യായം

ചീർത്തസമ്മോദേനവന്നോരനന്തരം സത്യവതീസുതനായഭവാനിഹ. ഗംഗാസലിലസമ്മേളിതമായതി മംഗലമാംചക്രപുഷ്കരണീജലെ. തിന്നുന്നഭക്തിയോടുംസ്നാനമാചരി- ച്ചംഗജാരാതിയാംവിശ്വേശ്വരൻതന്നെ. അർച്ചനംചെയ്തതില്ലായതുതന്നെയാ- ണച്യുതാംശോൽഭ്രതനാംഭവാനിന്നിഹ. മെച്ചമേമാധർമ്മബാധനചേഷ്ടിതം നിശ്ചയമാചരിച്ചെന്നുഞാൻചൊന്നതും. ആകയാലിന്നുഭവാൻഗമിച്ചമ്പോടു വേഗേനതീർത്ഥവിധിയാചരിച്ചാലും. ലോകേമഹാധർമ്മതത്വജ്ഞാനാംഭവാ- നാകവേസർവ്വമറിയുമല്ലോമുനേ. എന്നതുകൊണ്ടുപാരാശർയ്യനാംഭവാൻ തന്നോടുഞാനതുചൊല്ലുന്നതില്ലേതും. എന്നുസംവർത്തമഹാമുനിതൻഗിരം ധന്യനാംദ്വൈപായനൻകേട്ടനന്തരം. ഉന്നതാമോദേനശിഷ്യഗണങ്ങളോ- ടൊന്നിച്ചുടൻവിധിപോലെതീർത്ഥങ്ങളിൽ. സ്നാനവുംചെയ്തുതത്വജ്ഞാനാംമാംമുനി മീനദ്ധ്വാജാരിയാംവിശ്വേശ്വരനെയും. മേനാത്മജയായഗൌരിയേയുംവാര‌- ണാനനനാകിയവിഘ്നേശ്വരനെയും. മാനസഭക്തിയോടർച്ചിച്ചുവന്ദിച്ചു മാനാദിഹീനനാംദ്വൈപായനൻതദാ. ദിവ്യചിദ്വ്രാപിയേയുമഭിവന്ദിച്ചു നിർവ്വാണമണ്ഡപെചെന്നിരുന്നാദരാൽ. രുദ്രസൂക്തങ്ങളെല്ലാംജപിച്ചമ്പോടു രുദ്രസേവാപരനായിരിക്കുംനേരം. കുദ്രസുതംഭരണൻവിശ്വനായകൻ ഭദ്രദൻപാർവ്വതീകാന്തൻമഹേശ്വരൻ. സ്വദ്രുതുല്യൻവ്യാസതത്വമറിയുവാൻ വിദ്രുതംബീഭത്സമായതിനിന്ദ്യമാം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/99&oldid=171354" എന്ന താളിൽനിന്ന് ശേഖരിച്ചത്