താൾ:Sree Kashimahathmyam Kilippattu 1907.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൯
പഞ്ചമാദ്ധ്യായം

പുനരമിതകുതുകസഹിതംഭരദ്വാജനും പുത്രകാമേഷ്ടിയെച്ചെയ്താൻവിധിപോലെ. തദനുനൃപവരനുനിജഭാർയ്യയായ്മേവുന്ന താംയെന്നാഖ്യയായീടുന്നനാരിയിൽ. അമരവരസുതനുസമനായുളവായ്‌വന്നി- താശുപ്രതർദ്ദനനെന്നൊരുനന്ദനൻ. അവനഖിലഗുണനിലയനമിതബലവീ‌ർയ്യവാ- നത്യന്തധീമാനതീവതേജോമയൻ. സമരഭൂവിവിരവിനൊടുഹേഹയന്മാരെയും സത്വരംതാലജംഘന്മാരെയുമവൻ. തനസുതപുരമതിലയെച്ചാനനന്തരം താതനോടുംകൂടിവാണാൻപ്രതർദ്ദനൻ. മതിശകലധരവസതിയാകിയകാശിതൻ മാഹാത്മ്യമേവമുരച്ചേൻമുനികളേ. അധികരുചിയിനിയുമിതിലുണ്ടുനിങ്ങൾക്കെങ്കി- ലമ്പോടുചൊൽവനെന്നേവംഭൃഗുമുനി. അരുളിയതുനിഖിലമിഹനിങ്ങളോടിന്നു‌ഞാ- നാദരവോടറിയുംവണ്ണമോതിനേൻ. മദനഹരദുരിതഹരവാദഹരശങ്കര മന്ദാകിനീധരഗൌരീമനോഹര. ശമനമദശമനകരശശധരകലാധര ശാന്തേതരമനോദൂരദയാപര. പരമശിവഗിരിശമൃഡനിഖിലജഗദീശ്വര പാലിക്കയെന്നു‌വാണീടിനാൾതത്തയും.  ശ്രീകാശീമാഹാത്മ്യം ചതുർത്ഥാദ്ധ്യായം സമാപ്തം


പഞ്ചമാദ്ധ്യായം.

ധന്യശീലേകിളിപ്പൈതലേചൊല്ലുനീ യിന്നിയുംകാശി‌മാഹാത്മ്യമത്യുത്തമം. എന്നതുകേട്ടുകിളിമകളുംമുദാ വന്ദിച്ചുചൊല്ലിത്തുടങ്ങിനാളിങ്ങിനെ. പിന്നെയുംമാമുനീന്ദ്രന്മാർഭൃഗുവിനെ വന്ദിച്ചുചൊല്ലീടിനാർവിനയാന്വിതം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/93&oldid=171348" എന്ന താളിൽനിന്ന് ശേഖരിച്ചത്