താൾ:Sree Kashimahathmyam Kilippattu 1907.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൮
കാശീമാഹാത്മ്യം

അതിവിമലമധികതരഭക്ത്യാനിരന്തര- മാത്മാനമാശുനിവേടിച്ചുകൊള്ളേണം. നിരതിശയവിനയനയവിശ്വാസയുക്തനായ് നിത്യവുംപൂജിച്ചുകൊള്ളുകിലീശ്വരൻ. ജനിമരണഭയഹരണകരണനഖിലേശ്വരൻ ജന്തുവർഗ്ഗാന്തസ്ഥിതൻപരമേശ്വരൻ. പരമശിവനഗവരസുതാവരൻശങ്കരൻ ചാരംപ്രസാദിക്കുമില്ലൊരുസംശയം. തദനുപശുപതിനിജചിദംനന്ദരൂപമാം സ്ഥാനംനിരന്തരംനൽകുമുർവ്വീപതേ. നൃപതിവരനിതിമുനിഗിരംകേട്ടനന്തരം നിർഭരാനന്ദമോടേവമുരചെയ്തു. മുനിതിലകഭവദുദിതമാംശുഭദ്ധ്യാനേന മുഖ്യമാമീശ്വരപൂജചെയ്തീടുന്നേൻ. ഹൃദീസദയമിഹശൃണുമുനേമഹാശക്തരാം ഹോഹയതാലജംഘാദിവീരന്മാരാൽ. അതികഠിനമഹഹകൃതമായോരുപദ്രവാൽ അദ്യദഹിക്കുന്നുചിത്തംവിശേഷിച്ചും. അവരെരണഭുവിശമനപുരമതിലയെക്കുവാ- നത്യന്തശക്തനായോരുപുത്രൻമമ. സപദിതവമനസിമയികരുണയുളവായിനി സ്സംഭവിപ്പാനായനുഗ്രിഹിക്കേണമേ. മനുജകുലവരവചനമിതിനിശമനംചെയ്തു മാമുനീന്ദ്രൻതാനുമേവമരുൾചെയ്താൻ. നിയതമിതുതവഹിതമതായകാർയ്യംദ്രുതം നിശ്ശങ്കമിന്നുചേയ്യുന്നുണ്ടുഞാൻദൃഢം. പുരുഷവരതവതനയനുടനെയുളവായ്പരും പുത്രകാമേഷ്ടിയിന്നമ്പോടുചെയ്യേണം. സപദിമഖകരണമതിനിന്നുവേണ്ടുന്നോരു സംഭാരാജാലവുംസംഭരിച്ചീടുക. പുനാവനിപതിമുനിഗിരംകേട്ടനന്തരം പുത്രേഷ്ടിസാധകസംഭാരമൊക്കെയും. വിരവിനൊടുമുനിവരനുരച്ചപോലെത്തന്നെ വീതഖേദമൊരുക്കീടിനാൻസാദരം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/92&oldid=171347" എന്ന താളിൽനിന്ന് ശേഖരിച്ചത്