താൾ:Sree Kashimahathmyam Kilippattu 1907.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൬
കാശീമാഹാത്മ്യം

ഇഹപരമശിവപുരിയതിങ്കൽസ്വധർമ്മിയാ- മേതൊരുജന്തുവെന്നാലുംമരിച്ചാകിൽ. അതുസമയമതിമഹിതമാംബ്രഹ്മഭാവത്തെ- യാശൂഗമിച്ചീടുമെന്നറിഞ്ഞീടുക. ക്ഷിതിരമണനിർഗ്ഗുണംനിർവ്വികാരംനിത്യം ക്ഷേത്രരൂപേണബ്രഹ്മൈവവിളങ്ങുന്നൂ. പരമശിവനഖിലജഗലീശനുംസന്തതം പാരാതെതദ്രൂപമായതത്രവാഴുന്നൂ. ക്ഷിതിധരജയുടെപതിസ്വഭൂതിയെക്കാണിപ്പാൻ ക്ഷേത്രതീർത്ഥാകൃതിയേയുംഗമിച്ചിതു. പുരമഥനപദവിമുഖമായ്‌മലമൂത്രേണ പൂരിതമായസൈന്യത്തോടുമക്ഷേത്രം. ഇനിയുമനുദിവസമിഹസേവാർത്ഥമിച്ശിക്കി- ലെങ്ങിനേയുണ്ടാംസമൃദ്ധിനിനക്കെടൊ. ഇതിമുനികൾകുലതിലകനായഭരദ്വാജ- നീശ്വരക്ഷേത്രമാഹാത്മ്യമുരച്ചതു. സകലമപികനിവിനൊടുകേട്ടോരനന്തരം സന്ത്യജിച്ചാനംത്മദുഃഖംദിവോദാസൻ. മതിശകലധരവസതിയായവാരാണസീ മാഹാത്മ്യമേവമറിഞ്ഞോരനന്തരം. നിജമനസിഗുരുകുതുകമൊടുമവിടെവാഴുവാൻ നിശ്ചയിച്ചമ്പോടുഭൂപതിനായകൻ. വിനയമൊടുമുനിതിലകനെപ്രസാദിപ്പിച്ചു വീണുവന്ദിച്ചുചൊല്ലീടിനാൽപിന്നെയും. ഇരുകരുണയൊടുമിഹഭവാനരുൾചെയ്കയാൽ ഗൗരീശവാസമാംകാശിതൻമാഹാത്മ്യം. സരസതരമഖിലമപികേട്ടുമന്മാനസെ സന്താപമെല്ലാമകന്നൂദയാനിധേ. തദനുമമഹൃദിപെർതുകുതുകമുളവാകുന്നൂ തത്രവാരാണസീതന്നിൽവാണീടുവാൻ. സ്ഥിരവസതികരവിധിയെന്മരുളുകവിശേഷേണ തീവ്രബുദ്ധേതത്വമെന്നോടുസാദരം. മനുജപതിവൃഢവചനമിതിനിശമനംചെയ്തു മാമുനീശൻതാനുമേവമരുൾചെയ്തു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/90&oldid=171345" എന്ന താളിൽനിന്ന് ശേഖരിച്ചത്