താൾ:Sree Kashimahathmyam Kilippattu 1907.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൫
ചതുർത്ഥാദ്ധ്യായം

തവനഗരമതിനുടയവിഭ്രംശജാതമാം താപമെല്ലാംസഹിച്ചീടുകഭൂപതേ. സുജനവരശൃണുബതഭവാദൃശന്മാർനിജ- സ്വാന്തശോകംസഹിക്കുന്നതില്ലെങ്കിലോ. ജഗതിപുനരറികനിഖിലപ്രജാനാശവും ജാതമായീടുമപ്പോളെന്നുനിർണ്ണയം. സുഖരഹിതമധികതരദുഃഖസ്വരൂപമീ- സംസാരമായതിൽവർത്തിപ്പവന്നഹോ. നഹികിമപിസുഖലവമിതാകയാൽദുഃഖവും നല്ലസുഖബുദ്ധിയോടനുഭാവ്യമാം. ശൃണുധരണിപതിതിലകദൈവമേറ്റംനൃണാം ശ്രേഷ്ഠമെന്നുള്ളിലറിഞ്ഞുകൊണ്ടീടുക. അതിവിപുലതരമിഹനിജാപരാധത്തിനാ- ലാഗതമായദുഃഖത്തെനിരൂപിച്ചു. മനസിതവമുഹുരനുതപിക്കുന്നതോർക്കിലോ മാനവനായകയോഗ്യമല്ലേതുമേ. പരമശിവഗണവരനതായനികുംഭന്നു പാരംപരിഭവചേർത്തുനിൻമാനസെ. അവനിപതികുലവരസുഖത്തെയിച്ശിക്കുകി- ലായതുണ്ടാവുന്നതെങ്ങിനേചൊൽകെടോ. ശശിശകലധരപുരമതിങ്കൽസ്വഭാവേന ശംഭുഗണങ്ങളെല്ലോസേവ്യമാനങ്ങൾ. വിനയമൊടുമവരുടെയപൂജചെയ്യായ്ക്കിലോ വിഘ്നങ്ങളേറ്റമുണ്ടാക്കുമവർനൂനം. നിജമനസിവളരുമുരുമദമതുനിമിത്തമായ് നീയഹോതന്മന്ദിരംനശിപ്പിച്ചിഹ. അതിമഹിതവിഭവയുതമാംഗിരീശാലയേ അമ്പോടുപദ്രവംകൂടാതെവഴുവാൻ. മതിയിലതികൊതിതവളർന്നീടുകിലതു മാനവനായകസാദ്ധ്യമായീടുമോ. ബഹഫലദയജനഭജനംചെയ്തുവാഴുന്ന ബ്രഹ്മാദികളായവൃന്ദാരകന്മാർക്കും. ദുരിതഗണഹരണപടുവായീടുമിക്കാശി ദുഷ്പ്രാപയെന്നറിഞ്ഞീടുകഭൂപതേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/89&oldid=171343" എന്ന താളിൽനിന്ന് ശേഖരിച്ചത്