താൾ:Sree Kashimahathmyam Kilippattu 1907.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൪
കാശീമാഹാത്മ്യം

അതുസമയമവനിപതിസമരമതിൽനിന്നൊഴി- ഞ്ഞാശുകിഴക്കുനോക്കിഗ്ഗമിച്ചീടിനാൻ. അധികതരബലസഹിതഹേഹയവീരരു... മാഹവശുരരാംതാലജംഘന്മാരും. നൃപസദനമഖിലവുമിടിച്ചുപൊടിച്ചുടൻ നിർഗൃഹമാക്കീടിനാർനഗരംബലാൽ. അതിഭയമൊടഖിലദിശിദിശിവിരവൊടോടിനാ- രാശുവാരാണസീവാസികളേവരും. അതുലകരബലമുടയതാലജംഘന്മാരു- മാജിസമർത്ഥരാംഹേഹയവീരരും. ഹരനഗരമതിൽമരുവുമഖിലരെയുമാക്രമി- ച്ചാട്ടിക്കളഞ്ഞുടൻസിംഹനാദംചെയ്തു. അതിനിനദസഹിതജയഭേരിഘോഷത്തോടു- മാത്മദേശംഗമിച്ചാശുവാണാരവർ. അവനിവരകുലപതിദിവോദാസനുംപുന- രത്യന്തദുഃഖാകുലചിത്തനായ്‌തദാ. നിജചരിതമഖിലമറിയിപ്പതിന്നായ്ക്കൊണ്ടു നിർഗ്ഗമിച്ചാൻഭരദ്വാജാശ്രമത്തിനായ്. അടിമലരിലവശമൊടുവീണഭ്രപാലനോ- ടാശുചോദിച്ചീടിനാൻഭരദ്വാജനും. നൃപതികുലവരകുശലമല്ലയോസന്തതം നിന്നുടെരാജ്യത്തിലുംസൈനികത്തിലും. പ്രജകളിലുമതിമഹിതഭണ്ഡാരകത്തിലും പ്രാജ്ഞാമൌലേകുശലംതന്നെയല്ലയോ. മുനിതിലകവചനമിതികേട്ടുദുഃഖംപൂണ്ടു മേദിനീപാലനുംവന്ദിച്ചതുനേരം. അധികതരനയനസലിലക്ലിന്നവക്ത്രനാ- യാദ്യവസംനംനികുംഭധർഷാദികം അഖിലമപിമുനിയൊടറിയിച്ചതുകേട്ടള- വൊട്ടുദീനസ്വാന്തനായമുനീശ്വരൻ. സദയമവനിപവരനെവാക്കുകളെക്കൊണ്ടു സാന്ത്വനംചെയ്തുചൊല്ലീടിനാൻപിന്നെയും. അയിനൃപതികുലമകടഖചിതവരരത്നമേ ആർത്തനാകൊല്ലാമനീഷിയെല്ലോഭവാൻ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/88&oldid=171342" എന്ന താളിൽനിന്ന് ശേഖരിച്ചത്