താൾ:Sree Kashimahathmyam Kilippattu 1907.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൩
ചതുർത്ഥാദ്ധ്യായം

നൃപതിവരകുലഹതകദുർമ്മതേകേൾക്കെടൊ നിർഭാഗ്യവാനായനീമദീകാലയം. ഭടനിവഹമതിമദസമേതമയച്ചിഹ ഭഞ്ജിക്കയാലതിപ്രീതനായ്‌വന്നിതോ. അതികത്തിനമസഹതരമാമിതുചെയ്കയാ- ലാശുഭയാദ്രുതനായ്ഭവിച്ചീടുനീ. അഘഹരണകരണമിദമറികഭവൽക്ഷേത്ര- മത്യന്തദൂഷണംചെയ്കനിമിത്തമായ്. കലുഷതാരഹൃദയശൃണുനരപതികുലാധമ കാശീപുരമേവമുള്ളജനങ്ങളാൽ. പരിചൊടറികീനിയൊരുസഹസ്രസംവത്സരം പാരാതെശൂന്യമായ്ത്തന്നേഭവിക്കട്ടെ. തുഹിനകരധംവസതികോപിഷ്ഠരാകിയ ത്വദപിധന്മാർക്കുവാഴ്‌വാൻയോഗ്യയല്ലേതും. ത്വരിതമിനിനിഖിലജഗദധിപഗൃഹമാക്അയാൽ ത്യക്ത്വാഗമിക്കനീഭൂപകുലാധമ. സ്വപനമതിലിതിനൃപതിവരനൊടരുൾചെയ്തുടൻ സ്വസ്ഥാനമാസാദ്യവാണാൻനികുംഭനും. അവനിപതിവരനുടനുണർന്നെഴുനീറ്റധി- കാർത്തനായ്‌വന്നിതുസ്വപ്നസന്ദർശനാൽ. അപരദിനമുഷസിബതഹേഹയവീരൗ- മത്യന്തശക്തരാംതാലജംഘന്മാരും. അനവധികഭടനിവഹസഹിതമഥവന്നുട- നാഹന്തകാശീപുരംനിരോധിച്ചിതു. നൃപതികുലവരനാഥദിവോദാസനന്നേരം നിസ്സംശയംപുറപ്പെടുയുദ്ധത്തിനായ്. കരിതുരഗരഥനരപദാതികൾതങ്ങളിൽ കാഠിന്യമോടേകലഹിച്ചനന്തരം. വിവിധതരശരനികരശകലിതശരീരരായ് വീണുമരിച്ചാരനേകംഭടജനം. രുധിരമയനദികൾപലവഴിയിലുമൊലിക്കുന്നു രൂക്ഷമായ്പിന്നെയുംസംഗരംചെയ്യുന്നു. സമരമതിലമിതബലനാംദിവോദാസന്റെ സൈന്യരശേഷവുംനഷ്ടമായ്പന്നിതു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/87&oldid=171341" എന്ന താളിൽനിന്ന് ശേഖരിച്ചത്