താൾ:Sree Kashimahathmyam Kilippattu 1907.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൧
ചതുർത്ഥാദ്ധ്യായം

പരമഗുണനിലയതവവചനമിതുസത്യമാം പൌരുഷമേറ്റംനിരർത്ഥകമെങ്കിലും. അതിമുദിതഹൃദയമൊടഭീഷ്ടവരങ്ങളെ- യാശ്രിതന്മാർക്കുനൽകുന്നിതുദേവന്മാർ. അവനിപതിവരപുരുഷകാരേണദൈവത്തെ- യാശുഭവാൻപ്രസാദിപ്പിക്കസാദരം. ഹരനുടെയഗണനിവഹനാഥൻനികുംഭനെ- ന്നാഖ്യാതനാനദേവൻകൃപാവാരിധി. ഗണനികരസഹിതമധിവസതിവിമലാലയം ഗവ്യൂതിമാത്രമേദൂരമുള്ളൂവിഭോ. അനിശമവസുതമനുജർക്കുസന്താനേത്തെ യമ്പോടുനൽകിവാഴുന്നൂധരാപതേ. അവനുടെയപദകമലസേവചെയ്തീടുവാ- നാജ്ഞാമമതരുന്നാകിലനുദിനം. വിധിസഹിതമഹമിഹപുരോഹിതൻതന്നോടും വീതഖേദംഗമിച്ചീടുവൻഭൂപതേ. നിജരമണിയുടെവചനമിതിനിശമനംചെയ്തു നിർമ്മലാത്മാവാംനൃപനുമുരചെയ്താൻ. കാമിനിസന്താനസാധകനെങ്കിലോ. രസേതരമവിടെയനുദിനമപിഗമിക്കനീ രാജ്യയോഗ്യാത്മജകാംക്ഷയാവല്ലഭേ. തദനുനിജപതിവചനമിങ്ങിനേകേട്ടോരു താരാധിപാനനയാകിയതാരയും. നിജഗുരുവിനെയുമഥപുരസ്കരിച്ചാദരാൽ തിത്യവുംപൂജിച്ചുകൊണ്ടാൾനികുംഭനെ. സമസിരുഹമുഖിയുമിതിതനയഫലകാംക്ഷയാ സംവത്സരമേകമർച്ചിച്ചുസാദരം ഇതിധരണിപതിമഹിഷിയൊരുവരിഷമർച്ചിച്ചു- മീക്ഷിച്ചതില്ലേതുമേപുത്രലക്ഷണം അവനിപതിവരനുമൊരുദിവസമഥകാന്തയോ- ടത്യന്തമോദേനചോദിച്ചികാദരാൽ. സുദതികുലമണിരമണിപറെകയിനികുംഭന്റെ സേവാർത്ഥമായ്‌ഗമിച്ചീടുന്നിതെല്ലോനീ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/85&oldid=171339" എന്ന താളിൽനിന്ന് ശേഖരിച്ചത്