താൾ:Sree Kashimahathmyam Kilippattu 1907.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൮൦
കാശീമാഹാത്മ്യം

സുരഹിതരവനുടെയപദകമലസേവയാ സുഷ്ടുവാംസന്താനമാശുലഭിക്കുന്നൂ. ഇതിമനസികരുതിയുവതീമണിതാരയു- മീരണംചെയ്താൾകണവനോടേകദാ. വചനമായിശൃണനൃപതിതിലകമമവല്ലഭ വാസവതുല്യപ്രഭാവമഹാമതേ. ഭൂവിമനുജജനനമതിസുകൃതഫലസാദ്ധ്യമാം ഭൂപതിജന്മംവിശേഷിച്ചുമോർക്കിലോ. പരിചൊടതുമിഹസുലഭമായിട്ടുമേതുമേ പാത്രമായീലാസുഖത്തിനുനാമഹോ. മനുജവരസുതവദനദർശനമതില്ലായ്കിൽ മറ്റുബോഗാനുഭവങ്ങൾകൊണ്ടെന്തഹോ. സുതരഹിതനരനുബതപരഗതിയുമില്ലെന്നു സൂരിജനങ്ങൾപറഞ്ഞുകേൾപ്പുണ്ടുഞാൻ. നൃപതികുലവരനിഖിലശാസ്ത്രതത്വജ്ഞാനാം നിന്നോടുഞാൻപറയേണമെന്നില്ലല്ലോ. തനയവിരഹിതനുടെയപിതൃഗണമഹോസദാ താപേനപിണ്ഡവിച്ഛേദമോർത്തേറ്റവും. കഠിനതരനിരയഗതിചിന്തിച്ചുചിന്തിച്ചു കണ്ണുനീർവാർത്തധോഭാഗേപതിക്കുന്നു. ദയിതയുടെവചനമിതികേട്ടോരനന്തരം ദാക്ഷിണ്യമോടേപറഞ്ഞാൽനൃപേന്ദ്രനും. കമലദലലലിതതരലോചനേപാവനേ കാന്തേകമനീയവിഗ്രഹേകേൾക്കനീ. ബഹുലതരനീയമജപഹോമാദികർമ്മങ്ങൾ ബാലേവിധിപോലനുഷ്ഠിച്ചുനാമെടോ. ഇഹവിവിധകൃതമഹദുപായത്തിനാലുമി- ന്നീക്ഷിച്ചതില്ലഹോപുത്രമുഖാംബുജം. അവനിയതിലിഹപുരുഷയത്നത്തിനാൽത്തന്നെ- യാർക്കുമേസാദ്ഹിക്കയില്ലൊന്നുമോർക്കനീ. ഹൃദയസുഖകരതനയസമ്പത്തുകളോടു ഹീനനാംഞാനിന്നുചെയ്യേണ്ടതെന്തെടോ. ഇതിനൃപതിവരവചനമാകർണ്യതാരയു- മീരണംചെയ്താൾനൃപനോടുസാദരം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/84&oldid=171338" എന്ന താളിൽനിന്ന് ശേഖരിച്ചത്