Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

===== ചതുർത്ഥാദ്ധ്യായം ===== ൭൯

സദയമിഹപരമശിവപുരമഹിമകേൾപ്പിച്ചു സാദരമെന്നെക്കൃതാർത്ഥനായ്ചെയ്കയാൽ. സുകൃതിജനനികരമതിലാദ്യനായ്‌വന്നുഞാൻ സൂരിമണേനിൻപദാബുജംകൂപ്പുന്നേൻ. വിനയനയസഹിതമിതിമുനിയൊടുരചെയ്തുടൻ വിശ്വേശ്വരാർപ്പണംചെയ്താൻനിജാദ്ധ്വരം. അതിമുദിതഹൃദയമുനിവരരഥയഥാഗത- മാശുനിജനിജസ്ഥാനമകംപുക്കാർ. അമരവരവിഭവനഥസുവദനനൃപൻപുന- രന്ത്യകാലേലഭിത്തീടിനാൻമോക്ഷവും. മുനിവരരൊടഥഭൃഗുമനീശ്വനെത്രയും മോദേനചൊല്ലിത്തുടങ്ങിനാൻപിന്നെയും. കലുഷഹരമിനിയൊരിതിഹാസംപുരാതനം കാശീഗുണാഖ്യാനമിന്നുകേട്ടീടുവിൻ. സകലനൃപകുലതിലകനായഭൂപൻപുരാ സംഭവിച്ചാൻദിവോദാസനെന്നിങ്ങനെ. നിഖിലഗുണഗണനിലയനമിതഭുജവിക്രമൻ നീതിമാൻധർമ്മതത്വജ്ഞൻദയാപരൻ. തരുണീമണിജനനിവഹമൌലിമാണിക്യമാം താരയെന്നാഖ്യയാംഭാമിനീതന്നോടും. സസുഖമവനഖിലജനപാലനവുംചെയ്തു സാദരംകാശിരാജ്യേബഹുവത്സരം. വിവിധതരവിഭവമൊടുവാണിതെന്നാകിലും വംശവൃദ്ധിക്കൊരുപുത്രനുണ്ടായീലാ. അവനിപതിയുടെമഹിഷിയായതാരാതാനു- മാത്മജലാഭാർത്ഥമോരോവ്രതങ്ങളും. വിവിധവിതരണവുമഥദേവതാപൂജയും വിപ്രാന്നദാനവുംചെയ്തുവിധിപോലെ. പുനരപിചസതജനനചിഹ്നമെന്നാകിലും പുണ്ഡരീകാക്ഷിക്കുകണ്ടതില്ലേതുമേ. ഹരനുടെയഗൃഹമതിനടുത്തുനികുംഭനെ- ന്നാഖ്യതനായമഹേശഗണേശ്വരൻ. ഗജവദനസഹജസമവീര്യബലാന്വിതൻ ഗംഭീരനത്യന്തശീഘ്രഫലപ്രദൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/83&oldid=171337" എന്ന താളിൽനിന്ന് ശേഖരിച്ചത്