Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮ ===== കാശിമാഹാത്മ്യം =====

പരിചൊടിഹശിവപുരിയിൽമരുവുമവർചെയ്തുള്ള പാതകഭോഗംമഹാദാരു​ണമല്ലോ. ഇഹരചിതദുരിതനിവഹത്തിനാൽഘോരയാ- യീടെഴുംയാതനാദുഃഖംഭുജിച്ചഥ. പരിചിനൊടുവരിഷമയുതത്രയംരൌദ്രമാം പൈശാച്യമാശുഗമിക്കുമറികെടോ. ശമദമമൊടതിവിമലഹൃദയരായുള്ളവർ ശങ്കരക്ഷേത്രേവസിക്കുന്നതാകിലോ. കുടിലമതിശകലധരനഖിലജഗദീശ്വരൻ കൈവല്യമാശുനൽകീടുമവർക്കെടോ. നവനളിനസമവദനസുവദനധരാപതേ നാളീകബാണാരിതന്നുടെമന്ദിരേ. വസതിപുനരധികതരദുഷ്ക്കരമെന്നോർത്തു വ്സവാരിശ്രേഷ്ഠനായമഹാബലി. ഹൃദയമതിലമിതതരഭക്ത്യാസമേതനാ- യീശ്വരലിംഗപ്രതിഷ്ഠയുംചെയ്തുടൻ. മഹുരഖിലജഗദധിപചരണമതുവന്ദിച്ചു മൌനമുനീന്ദ്രാനുവാദവുംകയ്ക്കൊണ്ടു. നിജസചിവബലമൊടിടചേർന്നുമഹാബലി നിർഭരാനന്ദംഗൃഹംപുക്കുവാണിതു. അഖിലനൃപമുടിമണിയതായഭവാൻതന്നോ- ടാകയാൽഞാനൊന്നുചൊല്ലുന്നുഭൂപതേ. മദനരിപുസദനമിതിൽവെച്ചുചെയ്യുന്നോരു മാഹാത്മ്യമേറുമീയദ്ധ്വരംകൊണ്ടുനീ. അമരകുലപതിസമതമനസിനൃപതേഭവ- നാഗ്രഹിക്കുന്നതുയോഗ്യമല്ലേതുമേ. അതിമഹിതസവനമിതുവിശ്വേശനായ്ഭവാ- നാശുസമർപ്പണംചെയ്തുവഴിപോലെ. പരിചൊടഥഹൃദയപരിശുദ്ധിയെപ്രാപിച്ചു പാരംപരമപദത്തെഗ്ഗമിക്കനീ. ഭുവനപതിവരനിതിസനൽക്കുമാരൻതന്റെ ഭാഷിതംകേട്ടുരചെയ്താൻസഗൽഗ്ഗദം. അടിയയനുടെസുകൃതപരിപാകമിപ്പോൾബലാ- ലാകർഷണംചെയ്തുവന്നപോലേഭവാൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/82&oldid=171336" എന്ന താളിൽനിന്ന് ശേഖരിച്ചത്