താൾ:Sree Kashimahathmyam Kilippattu 1907.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ദനുജവരവചനിതികേട്ടോരനന്തരം ദാന്തശീലൻമൌനനേവമരുൾചെയ്തു. സുരനികരരിപുവരമഹാബലേകാശിയെ സ്സേവിച്ചിടുന്നുഞാനുംമുക്തികാംക്ഷയാ അമരഗൃഹമതുമനസികാമിച്ചുമന്ദനെ ന്നാകിലുമത്രവാണീടുകയില്ലല്ലൊ ഇഹപരമശിവനചലവരദഹിതൃനായകൻ ഈശ്വരൻമോക്ഷൈകസാധനംതാരകം തനുവിനുടെപതനമതിലതികരുണയാസമം താല്പര്യമോടുപദേശിക്കുമേവനും സകലജനദുരിതഗണഹരണകരണക്ഷമം സന്തതംകൈവല്യസാധനംപാവനം പുരമഥനനിലയമിതുദുർല്ലഭമെത്രയും പൂർവാജ്ജിതപാപദേഹികൾക്കോക്കിലോ നിഖിലദനുകിലതികനിത്യംസ്വധർമ്മത്തിൽ നിഷ്ടരായീടുംജനങ്ങൾക്കുപാർക്കിലോ അപരദിശിമരണമതുസംഭവിച്ചീടുകി ലാദിതേയത്വം പണിപ്പെട്ടുലബ്ധമാം പരിചിനൊടുപരമധമയോനിജനാകിലും പാർക്കിലിക്കാതീപുരേമരിച്ചീടുകിൽ പുനരവനുജനനമൊരുകാലവുമില്ലെന്നു പൂർവ്വദേവേന്ദ്രധരിച്ചുകൊണ്ടീടുക ശശിശകലധരനുടെയനഗരമിതിലാകയാൽ ശങ്കകൂടാതേവസിക്കേണമേവനും ഒരുപൊഴുതുമറികഹൃദിശങ്കാകുലൻപര ‌മുത്തമമാംപദംപ്രാപിക്കയില്ലെടൊ മഹിതതരസുകൃതപവർഗ്ഗൈകഹേതുകം മറ്റൊരേടത്തു നിന്നാചരിച്ചീടിലും ക"ിനതരശോകരൂപേണതജ്ജമനാ കൈവല്യമങ്ങുസിദ്ധിക്കില്ലകേവലം അമരരിപുനികരവരതാദൃഗ്വിഝന്നുമി- ങ്ങംഗപരിത്യാഗമാത്രേണനിശ്ചലം പരമമൃതപദമതിജവേനലങിക്കുന്നു പാർക്കിലന്യന്നുക്രമേണസിദ്ധിക്കുന്നു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/80&oldid=171334" എന്ന താളിൽനിന്ന് ശേഖരിച്ചത്