താൾ:Sree Kashimahathmyam Kilippattu 1907.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കാശീമാഹാത്മ്യം

എത്രയോകാലംകൊണ്ടുംസാധിപ്പാനെളുതല്ലെ- ന്നുത്തമന്മാരേനിങ്ങളകുമേഗ്രഹിച്ചാലും. ഇത്തരമെന്നോകിലുംമുന്നംഞാൻകേട്ടപോലെ സത്യമായ്ചൊല്ലീടുവൻനമിച്ചുധാതാവിനെ. ഉത്തമന്മാരാംഭവാന്മാരുടെചോദ്യത്തിനി- ന്നുത്തരംചൊൽവാന്മഹാദുഗലടമെന്നാകിലും. പ്രത്യഹംമഹാദേവസ്മരണമൊന്നുതന്നെ- യത്യനുംസഹായംമന്നോർത്തുഞാൻതുടങ്ങുന്നേൻ. ചിത്തകന്മഷഹരമാദിമംമഹത്തരം ബുദ്ധിവൃദ്ധിക്കുമുഖ്യസാധനംമോക്ഷപ്രദം ഉത്തമമായോരിതിംഠാസത്തെച്ചൊല്ലീടുവൻ ചിത്തകന്മാഗ്രമാക്കിക്കെട്ടുകൊള്ളുവിൻനിങ്ങൾ. കല്പാന്തകാലത്തിങ്കൽസൂർയ്യചന്ദ്രാദികളു- മപ്പുഥിവ്യാദിമഹാഭൂതസഞ്ചയങ്ങളും. ഒട്ടുമേശേഷിയാതെനഷ്ടങ്ങളായിപ്പിന്നെ വിഷ്ടപേഗുണസാമ്യംശ്രീപതിമായാവശാൽ. സംഭവിച്ചേ‌വംബഹുകാലംചെന്നതിൻശേഷ- മമ്പെഴുംവിഭുസർഗ്ഗോന്മുഖനെന്നതുകണ്ടു. ബ്രഹ്മംതാനാധാരമായിരിക്കുംമഹാമായാ ചിന്മയിതാനുമ്പഠിപാകത്തെപ്രാപിച്ചിതു. അന്നേരംമായയിൽനിന്നുണ്ടായിതാകാശവും പിന്നെയാകാശത്തിങ്കൽനിന്നു‌വായുവുമുണ്ടായ്. എന്നതുപോലെവായുവിങ്കന്നഗ്നിയുമുണ്ടാ- യ്പന്നിതുവഹ്നിയിൽനിന്നപ്പൂമുണ്ടായിവന്നൂ. അപ്പിൽനിന്നുളവായിച്ചമഞ്ഞൂപൃഥിവിയു- മിപ്പഞ്ചഭൂതങ്ങളുംവർദ്ധിച്ചക്രമത്താലേ. ഇങ്ങിനേഭൂതങ്ങളെസൃഷ്ടിച്ചുപാർയ്യായേണ മംഗലാത്മകൻസർവ്വലോകനായകൻപാൻ. ഭക്തന്മാർക്കനുഗ്രഹംചെയ്പാനീശ്വാൻലീലാ ഗാത്രത്തെപ്പിന്നെദ്ധരിച്ചീടിനാന്മനോഹരം. നീലപങ്കജദളംപോലെശ്യാമളമായ കോലവുംശംഖചക്രപങ്കജഗദകളാൽ. ചാലവേവിളങ്ങുന്ന‌നാലുകൈകളുംപീത- ചേലയാൽസമാവൃതമാകിയസുമദ്ധ്യവും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/8&oldid=171333" എന്ന താളിൽനിന്ന് ശേഖരിച്ചത്