താൾ:Sree Kashimahathmyam Kilippattu 1907.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൭൫
ചതുർത്ഥാദ്ധ്യായം

ദമസഹിതമുനിസുരനരാദിസംസേവ്യനാം ദണ്ഡകരനാൽക്ഷതവിഘ്നവൃന്ദയായ്. ശിശിരകരരുചിരതരശേഖരനാംഹിമ ശൈലജാനായകാധിഷ്ഠതയായ്സദാ. സരസിരുഹവേമുഖസുരാദിസംസേവ്യയായ് സാധുസമ്പൂർണ്ണയായുള്ളോരുകാശിയെ. ദനുജപതിബലിയുമൃഷിവരനുമഥകണ്ടുടൻ ദണ്ഡവൽഭൂമൌപതിച്ചുവന്ദിച്ചഥ. പുനരധികതരഹൃദയഭക്ത്യാസമേതരായ് പുക്കിതുകാശീമഹാപുരസംദേരം. അതിവിമലജലഭരിതമുഖ്യതീർത്ഥങ്ങളി- ലമ്പോടുമജ്ജനംചെയ്തുവിധിപോലെ. സകലജനകലുഷഹരശൈവലിംഗങ്ങളെ- സ്സാനന്ദമമ്പോടുപൂജിച്ചുവന്ദിച്ചു. പുനരമിരുകുതുകമൊടുബലിയുമൃഷിവർയ്യനും പുക്കിതുമൌനതപോധനേന്ദ്രാശ്രമം. പുരുമുദിതഹൃദയമൊടുബലിയെമുനിനായകൻ പൂജിച്ചിതാതിഥ്യസല്ക്കാരപൂർവ്വകം. ബലിയുമൃഷികുലതിലകനായമാണ്ഡവ്യനും വന്ദിച്ചിതുമൌനപാദംബുജംതദാ. തദനുബലിയൊടുമുനികുലോത്തമൻമൌനനും താല്പർയ്യമോടെകുശലവുംചോദിച്ചാൻ. സവനമതിനുടെയനിഖിലോദന്തവുംതദാ സാമോദമാശുചോദിച്ചോരനന്തരം. വിവിധതാനിഗമപരികഥിതധർമ്മങ്ങളെ വീതഖേദംബലിതന്നോടരുൾചെയ്താൻ. ഉചിതമഥസമയമതറിഞ്ഞുബലിതാനു- മൂഡമോദംമുനിയോടുചോദ്യംചെയ്താൻ. വിശദതരഹൃദയമുനിതിലകഗേവൻബ്രഹ്മ വിദ്യാവിശാരദകേൾക്കമേഭാഷിതം. മനസിതവകിമിഹഫലകാംക്ഷയാകാശിയെ മാമുനേസേവിച്ചുകൊള്ളുന്നിതുഭവാൻ. അതുസകലമപികഥയകരുണയൊടുസാമ്പ്രത- മാകർണ്ണനാർഹനെന്നാകിലോഞാൻവിഭോ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/79&oldid=171332" എന്ന താളിൽനിന്ന് ശേഖരിച്ചത്