Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ ===== കാശിമാഹാത്മ്യം =====

മതിശകലധരവസതിതന്നെയുംമൌനനാം മാമുനിതന്നെയുംകാണ്മാൻനടന്നിതു. വിവിധനഗവനനഗരജാലങ്ങൾരിന്നിട്ടു വീതഖേദംചിരംകൊണ്ടവർസാദരം. ദുരിതഗണദവദഹനരൂപയാംകാശിയെ ദ്ദർശിച്ചിതുമുനിയുംബലിയുംതദാ. മരകതകമണിമയചലച്ശദാഢ്യങ്ങളായ് മുക്താഫലവജ്രകുഗ്മളേഡ്യങ്ങളായ്. പവിഴകിസലയലലിതശംഖങ്ങളാംസുര പാദപൌഘങ്ങളാലേത്യന്തരമ്യയായ്. മദസലിലപരിമളസമാകൃഷ്ടചിത്തമായ് മാതംഗവക്‌ത്രകർണ്ണാനിലാധൂതമായ്. സുകൃതിജനനികരകർണ്ണാമൃതാരാവമായ് സ്വേച്ശാവിഹാരസമ്പന്നമായ്മേവുന്ന. മധുനികരകരനിവഹമതിനുടെരവാലതി മാത്രംമുഖരീകൃതാശാഭിരാമയായ്. പികമധുരരവചലിതപത്രയുക്തങ്ങളായ് പാകംഭവിച്ചഫലൌഘനമ്രങ്ങളായ്. ശുകമുഖവികിരനിവഹസേവ്യശാഖങ്ങളാം ചൂതവനങ്ങളാലത്യന്തരമ്യയായ്. ശരദുഡുപസമവൃക്ഷഭബദ്ധമണിഗണ സംഘട്ടനോജ്ജൃംഭിതനിനാദൈസ്സമം. ഹരവൃഷഭപദഗതിയൊടനുഗുണമതായ്ദ്ധ്വനി- ച്ചങ്ങുവിളങ്ങുന്നഘണ്ടാവലികളാൽ. അതിസുഭഗതരമഹിതയായുള്ളകാശിയേ- യത്ഭുതംകണ്ടാർബലിയുംമുനീന്ദ്രനും. നിരതിശയവിമലതരചിന്താമണിസ്തംഭ നിർമ്മിതമായ്ക്കല്പവല്ലീകുലാഢ്യമായ്. അപരിമിതമണിഖചിതമായ്ജ്വലിച്ചീടുന്നോ- രംബികാഗേഹത്തിനാലതിരമ്യയായ്. അധികതരഭയജനകഭൈരവാരാവേണ അങ്ങുള്ളപാപമെല്ലാംഹരിക്കുന്നതായ്. നിരവധികദുരിതഭരവിവശതരമർത്ത്യരാൽ നിർഭരംദുഷ്പ്രാപയായ്‌നിരപദ്യയായ്.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/78&oldid=171331" എന്ന താളിൽനിന്ന് ശേഖരിച്ചത്