===== ചതുർത്ഥാദ്ധ്യായം ===== ൭൩
കനിവിനൊടുതവഗുരുവുമെന്തൊരുദ്ദേശമായ്
കാശീപുരത്തിന്നുപോയതുഹേമുനേ.
ബതകിമപിമനസിലഭിലഷിതഫലമേതുമേ
ബ്രഹ്മവിത്താംമൌനമാമുനിക്കില്ലല്ലൊ.
മധുരതരമിതിബലിവടസ്സുകളെക്കേട്ടു
മാണ്ഡവ്യമാമുനിതാനുമരുൾചെയ്തു.
അസുരവരശൃണുനിജശരീരനാശംകൊണ്ടു-
മാശുമോക്ഷൈകഫലദയാംകാശിയിൽ.
അകമലരിലറികനരജന്മംലഭിച്ചാകി-
ലാർക്കാണുപോവാൻമതിഭവിക്കാത്തതും.
പരമശിവപുരിരചിതശുഭമശുഭമെന്നിവ
പാരമക്ഷയ്യമായ്ത്തന്നേഭവിച്ചിടും.
ദനുജകുലവരമുനികുലോത്തമൻമൽഗുരു
ദാന്തിശാന്ത്യന്വിതൻബ്രഹ്മനിദാംനരൻ.
നിജതനുവിനുടെയപരിപതനപര്യന്തവും
നിസ്സംശയംകാശിതന്നിൽവാഴുംമുദാ.
അഹമപിചതവമഖസമാപ്തിശേഷംപുന-
രമ്പോടുതത്രപോകുന്നേൻമഹാബലെ.
ഗുരുചരണകമലപരിചരണപരനയ്സദാ
ഗോപതിക്ഷേത്രേവസിച്ചിടുന്നേൻചിരം.
ബലിയുമഥമുനിയുടെയവചനമിതികേട്ടുടൻ
ബദ്ധസന്തോഷംവണങ്ങിയുരചെയ്താൻ.
സവനമിരിനുടെപരിസമാപ്തിശേഷംഭവാൻ
സാദരംകാശിക്കുപോകുന്നിതാകിലോ.
നിഗമവരനിലയമുനിതിലകഭവതാസമം
നിശ്ശങ്കമാശുഞാനുംവരുന്നേൻവിഭോ.
അഥമുനികൾവരനൊടിതിബലിയുമുരചെയ്തുട-
നദ്ധ്വരകർമ്മസമാപനവുംചെയ്തു.
ഋഷികളെയുമതിമഹിതവിഹിതവിശ്രാണനാ-
ലൃത്വിക്കുകളെയുംമാനിച്ചിതേറ്റവും.
പുനരവരുമധികതരതൃപ്തരായ്മോദവും
പൂണ്ടുഗമിച്ചോരുനേരംബലിതാനും.
അതികുതുകസഹിതമഥമാണ്ഡവ്യനേടുമ-
ങ്ങല്പസൈന്യത്തോടുമൊത്തുപുറപ്പെട്ടാൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |