Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

===== ചതുർത്ഥാദ്ധ്യായം ===== ൭൧

പറകമേഹിതമഖിലയോഗീശ്വരവിഭോ പാരിച്ചകാശിമാഹാത്മ്യംമനോഹരം. ഇതിനൃപപതിവരവചനമതുസപദികേട്ടപോ- തീരണംചെയ്താൻസനൽക്കുമാരൻതദാ. അറികനൃപസുവദനഭവൽകൃതമാകുമീ- യദ്ധ്വരമേറ്റംപ്രിയംതന്നെയെങ്കിലും. വിബുധകുലനതചരണകമലഹരപത്തനെ വീതഖേദേനവിഹിതകർമ്മംചെയ്തു. തുഹിനഗിരിസുതയുടെമണാളനായിന്നിനി- ത്തൂർണ്ണമിതിനെസ്സമർപ്പണംചെയ്കനീ. മഹിതതരകലുഷഹരവസതിതന്നുടെ മാഹാത്മ്യമിന്നറിയുന്നീലനീനൃപ. ശൃണുനിഖിലമിഹിതനഹിതായചൊല്ലുന്നുഞാൻ ശ്രോത്രേധരിക്കിലകന്നുപോംകാമവും. മുനിനികരവരമഹിതകൌഷീതകീകലെ മുന്നമുണ്ടായിതുമൌനാഖ്യാനാംമുനി. കമലശരരിപുചരണകമലഭജനേനതാൻ കാളിന്ദിതന്നുടെതീരേമനോഹരെ. ഉടജമതിൽമരുവുമതുപൊഴുതവനുശിഷ്യരാ- യുണ്ടായിമാണ്ഡവ്യനുംമുൾഗ്ഗലൻതാനും. അവരുമഥഗുരുചരണകമലപരിചര്യയു- മാദരമുൾക്കൊണ്ടനുഷ്ഠിച്ചനാരതം. ശ്രുതിപഠനമതിലധികതല്പരരായ്പരി- ശുദ്ധചിത്തന്മാർവസിക്കുന്നതുകാലം. അതികുതുകമൊടുമുനികുലോത്തമനാംമൌന- നാത്മശിഷ്യന്മാരവരിൽമാണ്ഡവ്യനെ. ബലിയുടെയമഹിതമഖഹവനവിധിചെയ്യുവാൻ ബാഢമോദംനിയോഗിച്ചയച്ചീടിനാൻ. മുനിതിലകഗുരുവരവരാജ്ഞയെസ്സാദരം മൂർദ്ദാവിനാൽപരിഗൃഹ്യമാണ്ഡവ്യനും. സപദിദനുസുതവരമഹാബലിതന്നുടെ സത്രശാലെയ്ക്കകംപുക്കരുളീടിനാൻ. വിധിസഹിതയജനമതിനായ്ക്കൊണ്ടുവന്നോരു വേദവേദാംഗപാരംഗതരായീടും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/75&oldid=171328" എന്ന താളിൽനിന്ന് ശേഖരിച്ചത്