൭൦ ===== കാശിമാഹാത്മ്യം =====
അകതളരിലഭിലഷിതമായതെന്തുള്ളതൊ-
ന്നാത്മപ്രബോധപൂർണ്ണാത്മൻമഹാമതെ.
ധരണിപതിവചനമതിവിനയസഹിതംകേട്ടു
ധാതൃസുതനാംസനൽക്കുമാരൻമുനി.
വിശദമൃദുമധുരതരഗാംഭീര്യസംയുതം
വീരനാംഭൂപാലനോടരുളിചെയ്തു.
സകലനൃപകുലതിലകസുവദനമഹാഭാഗ
സാദരമെന്നുടെഭാഷിതംകേൾക്കെടൊ.
അമരപരിവൃഢസമതയതുതവഗമിപ്പതി-
നാകാംക്ഷയാവിധിപോലേവിഹിതമാം.
മഹിതമഖവിഭവമതികുതുകമൊടുകാണുവാൻ
മാനസേകാമമോടതുവന്നേനഹം.
ഇഹമനുജരുടെമഹിതമോഹമാഹാത്മ്യമി-
തെന്തൊരത്യാശ്ചര്യമോർക്കിലോദുസ്തരം.
പ്രഥിതഗുണഗണസഹിതസുവദനഭവാനതി-
പ്രാജ്ഞനെന്നാകിലുംകേൾക്കമേഭാഷിതം.
സുകൃതനിലയനനൃവരകാശീസ്ഥാനാംഭവൻ
സുത്രാമലോകമിച്ഛിക്കുന്നതത്ഭുതം.
പറകനൃപപരമതിവിനശ്വരമാകിയ
പാകാരിസാമ്യേനകിംഫലമോർക്കിലോ.
വിധിസഹിതമിഹപരമശിവൻകാശ്യാംഭവാൻ
വിശ്വജിത്താകുമീയാഗംസമർപ്പിക്കു.
അവനിവരകുലതിലകസുവദനധരിക്കനീ
അന്യഥാസർവ്വുംകൃതംവിനശ്യൽപരം.
പരമശിവപുരിയിലിഹകൃതനിഖിലകർമ്മവും
പാരതെവിശ്വേശ്വരാർപ്പണംചെയ്കിലോ.
അകമലരുമധികതരശുദ്ധമായ്‌വന്നീടു-
മാശുതത്വജ്ഞാനവുമുളവായ്‌വരും.
വിധിതനയവചനമിതികേട്ടുഭൂപാലനും
വീണുനമസ്ക്കരിച്ചേവമുണർത്തിനാൻ.
അജതനയമമസുകൃതനികരപരിപാകത്താ-
ലാകൃഷ്ടനോയെന്നുതോന്നുംവിധംഭവാൻ.
കനിവിനൊടുമമസദനമിതിൽവരികകാരണാൽ
കാരുണ്യമൂർത്തേകൃതാർത്ഥനായ്‌വന്നുഞാൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |