താൾ:Sree Kashimahathmyam Kilippattu 1907.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൯
ചതുർത്ഥാദ്ധ്യായം

അവനിപതികുലതിലകനധികഭുജവിക്രമൻ അത്യന്തതേജോമയൻമഹാകീർത്തിമാൻ. വലമഥനസമനമിതമതിസുവദനാഭിധൻ വാരാണസീപുരെജാതനായാൻപുരാ. ശശിശകലധരചരണകമലപൂജാപരൻ ശാസ്ത്രതത്വജ്ഞനതിഥിപ്രിയംകരൻ. അവനവനിതലമഖിലമലിവിനൊടുരക്ഷചൈ- താത്മഗേഹേസുഖംവാഴുന്നതുകാലം. സകലമുനിസഹിതനഥവിശ്വജിത്തെന്നുള്ള സർവ്വസ്വദക്ഷിണയാഗമാരംഭിച്ചാൻ. ധരണിപതിവരരചിതമഖദർശനാർത്ഥമായ് ധാതൃസുതനാംസനൽക്കുമാരൻമുനി. അതികുതുകഹൃദയമൊടുമവനിപതിഗേഹത്തി. ലാശുചെന്നാനതുനേരംനൃപേന്ദ്രനും. മുനിവരനെനികടഭൂവികണ്ടെഴുനീറ്റതി- മോദമോടർഗ്ഘ്യാദികൾകൊണ്ടുപൂജിച്ചു. പദകമലമതിലധികഭക്ത്യാനമിച്ചതി- പാവനമായുള്ളപീഠേവസിപ്പിച്ചു. വിനയമൊടുതൊഴുതുമുനിവരനൊടഥചൊല്ലിനാൻ വീതരാഗദ്വേഷമാനസനാംഭവാൻ. പരിചിനൊടുമമസദനമിതിലുപഗമിക്കയാൽ പാവനമായിമേജന്മവുംവംശവും. ബഹുജനനകൃതസുകൃതപാകേനലബ്ധമായ് ബ്രഹ്മൈകതാനമുനേഭവദ്ദർശനം. യതികൾകുലതിലകഭവദാഗമനേനമേ യാഗവുംസ്വാംഗസംയുക്തമായ്‌വന്നിതു. വിധിവിഹിതസവനമിതിനാലന്യമർത്ത്യരാൽ വിർയ്യബലേനദുഷ്പ്രാപമായ്‌നിത്യമാം. വിബുധവരനഗരസമപദമതുമഹാമുനെ വീതഖേദേനഗമിക്കുന്നതുണ്ടുഞാൻ. സരസിരുഹഭവജനിഖിലാന്തരാത്മൻസദാ സമ്പൂർണ്ണസർവ്വേപ്സിതാർത്ഥനാകുംഭവാൻ. സദയമതികുതുകമിഹപരിചൊടെഴുനെള്ളുവാൻ സാദരംകാരണമെന്തറിയുന്നീലാ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/73&oldid=171326" എന്ന താളിൽനിന്ന് ശേഖരിച്ചത്