താൾ:Sree Kashimahathmyam Kilippattu 1907.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൬൮
കാശീമാഹാത്മ്യം

ഭൂമിപാലകനായജനകൻതന്നോടേവ മാമുനീശ്വരനായയാജ്ഞവൽക്യാനുംചൊന്നാൻ. ഏവമുള്ളോരുമാഹാത്മ്യത്തോടുസമേതയാ- യേവർക്കുംയത്നമെന്യേകൈവല്യപ്രദംത്രിയായ്. ദേവദേവേശസ്ഥാനമാകിയവാരാണസീ കേവലംവിളങ്ങുന്നൂമാമുനിവരന്മാരെ. തന്മഹിമാനംകേൾപ്പാനിന്നിയുകെതാരിൽ നന്മോഹമുണ്ടെന്നാകിൽച്ചൊല്ലുവൻകേട്ടുകൊൾവിൻ. നിർമ്മലന്മാരാംമുനിംആരോടുഭൃഗുതാനും സമ്മോദപൂർവ്വമേവമരുളിച്ചെയ്തതെല്ലാം. ഇങ്ങിറഞ്ഞതുപോലേഞാനുരചെയ്തേനെന്നു മംഗലശീലയായശാരികാതാനുംവാണാൾ.

കാശിമാഹാത്മ്യം തൃതീയാദ്ധ്യായം സമാപ്തം.

Rule Segment - Circle - 6px.svg Rule Segment - Span - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Fancy1 - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 40px.svg Rule Segment - Circle - 6px.svg
ചതുർത്ഥാദ്ധ്യായം.

കളമൃദുലമൊഴിവരികസവിധഭൂവിശാരികേ കല്യാണശീലേകമനീയവിഗ്രഹേ. കഥയമുഹുരപിമഹിതചരിതമതിപാവനം കാശിമാഹാത്മ്യമത്യുത്തമംമോക്ഷദം. വചനമതികുതുകമിതികേട്ടനേരംശുക- ബാലികാതാനുംപറഞ്ഞുതുടങ്ങിനാൾ. മുനികളഥവിനയമൊടുഭൃഗുമുനിയെവന്ദിച്ചു മോദേനപിന്നെയുംചോദിച്ചിതാദരാൽ. നിഖിലമുനികുലതിലകസർവ്വതത്വജ്ഞനാം നിന്മുഖചന്ദ്രാമൃതരസംസാദരം. അധികതരമമിതരസമാസ്വദിച്ചുംപുന- രാശയേതൃപ്തിഭവിച്ചതില്ലേതുമേ. പറകപുനരപിനിഖിലഗുണനിലയമാമുനെ പാരാതെകാശിമാഹാത്മ്യംമനോഹരം. മുനികളുടെവചനമിതികേട്ടോരനന്തരം മോദേനചൊന്നാൻഭൃഗുമുനിയുംതദാ. കലികലുഷശമനകരമതിവിമലമത്ഭുതം കാശിമാഹാത്മ്യംശ്രവിച്ചാലുമെങ്കിലോ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/72&oldid=171325" എന്ന താളിൽനിന്ന് ശേഖരിച്ചത്