Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഊറ്റമായുള്ളകാശീതാൻതന്നേസജ്ജനങ്ങൾ
ക്കറ്റമില്ലാതെയുള്ളസാഹായ്യംചെയ്തീടുമേ.
അത്യന്തംപാപത്തിങ്കൽഭീരുക്കളായീടുന്ന
സത്തുക്കൾചെയ്തധർമ്മംകുറഞ്ഞോന്നെന്നാകിലും.
സത്വരമതുപൂർണ്ണമാക്കുവാൻകാശിക്കെന്യെ
ശക്തിമറ്റാർക്കുമില്ലെന്നറികമഹാമുനെ.
ഇത്തരമുള്ളവിശേഷത്തിനാൽകാശിതന്നെ-
അത്വവേദികളേറാംപ്രശംസിക്കുന്നുവല്ലൊ.
ഹരിഭക്തിയുംസാക്ഷാൽകാശിയുമൊരുപോലെ
പരമാംമോക്ഷത്തിന്നുഹേതുവെന്നിരിക്കിലും.
വിത്തദാരാദികളിൽസ്നേഹവർജ്ജിതന്മാരാം
മർത്ത്യന്മാർചിലർവിഷ്ണുഭക്തരായ്ഭവിക്കുന്നൂ.
യാതൊരുമത്യന്മാർക്കുവിത്തത്തിലതിപ്രിയം
ചേതസിഭവിക്കുന്നിതെന്നാകിലവർപിന്നെ.
മാധവപ്രിയന്മാരായെങ്ങിനെഭവിക്കുന്നു
ധാതൃനന്ദനദേവമാമുനേകേട്ടുകൊൾക.
ഹരിപ്രീതിക്കായ്ധനംചിലവുചെയ്യാത്തവർ
ധരിത്രിതന്നിൽപരംചുരുക്കമായേയുള്ളു.
തീര്യഗ്ഭൂതങ്ങളായോരഖിലജന്തുക്കൾക്കു-
മാര്യയാംകാശീസാധാരണിയെന്നറികെടൊ.
അത്യർത്ഥംരംഗാകുലചിത്തരായ്പരദ്രോഹ-
കൃത്യതല്പരന്മാരായുള്ളമർത്ത്യന്മാരുടെ.
ഉത്തുംഗപാപജാലനിവൃത്തിക്കായിസ്സാക്ഷാ-
ലുത്തമയായ്കാശീക്രമത്താൽഭവിക്കുന്നു.
കാശിയിൽവെച്ചുചെയ്തപാതകൌഘത്തിന്നതി-
ഭീഷണയാതനയെപ്രാപിപ്പിച്ചോരുശേഷം.
പാപമൊക്കയുംഭുജിച്ചൊടുങ്ങീടുകിൽപ്പിന്നെ
ശോഭിച്ചമോക്ഷത്തെയുംകൊടുക്കുമറിഞ്ഞാലും.
നാരദൻതന്നോടേവമാദിത്യദേവൻതാനു-
മീരണംചെയ്തീടിനാൻജനകമഹീപതെ.
ആകയാൽസാധാരണസമസ്തജന്തുക്കൾക്കു-
മേകാന്തമോക്ഷാർത്ഥമാംയാതൊന്നുഭവാനിപ്പോൾ.
മോദമോടറിവാനായ്ചോദിച്ചിതരിനെഞാ-
നാദരവോടുപറഞ്ഞീടിനേൻമഹാമതെ.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/71&oldid=171324" എന്ന താളിൽനിന്ന് ശേഖരിച്ചത്