Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്നേരംതത്രത്യന്മാരാകിയമുനികളു-
മൊന്നൊഴിയാതെയുള്ളഭൂദേവവരന്മാരും.
ഇന്ദുശേഖരക്ഷേത്രങ്ങളിൽവെച്ചേറ്റംകാശീ
തന്നെയത്യന്തംപ്രശംസിച്ചിതുവിശേഷമായ്.
പിന്നെയുംവാരാണസീമോക്ഷകാരണമെന്നു
പിന്നെയുംവിസ്മരിച്ചുചൊന്നതുകേൾക്കയാലേ.
എന്നുടെമനസ്സിങ്കൽസംശയമുളവായി
വന്നിതുഭവാനോടിന്നതുഞാൻചൊൽവാൻവന്നേൻ.
സാക്ഷാലിക്കാശീപുരമൊന്നുതന്നെയോഭുവി
മോക്ഷകാരണംതഥാവിഷ്ണുഭക്തിയുംപിന്നെ.
പുഷ്കരമാദിയായിട്ടുള്ളോരുതീർത്ഥങ്ങളും
പുഷ്കബന്ധോകരുക്ഷേത്രംഭിക്ഷേത്രങ്ങളും.
മോക്ഷദാനത്തിൽസമർത്ഥങ്ങളല്ലെയോയെന്നു
പുഷ്കരമണേമമസംശയംഭവിക്കുന്നു.
ഏവമുള്ളോരുമമചിത്തസംശയംഭവാൻ
കേവലംകിർത്തീടേണംഭഗവൻചിത്രഭാനോ.
ദേവമാമുനിവരൻതന്നുടെഭാഷിതംകേ-
ട്ടാവിർമ്മോദേനപറഞ്ഞീടിനാനാദിത്യനും.
സ്രഷ്ടാവുതന്റെസുതനാകിയമഹാമുനേ
കേട്ടാലുമിതിൽഭവാൻതനിക്കുശങ്കയിപ്പോൾ.
ഒട്ടമേവേണ്ടാശങ്കയുള്ളവൻലോകദ്വയ
ഭ്രഷ്ടനായ്നശിച്ചീടുമില്ലസംശയമേതും
അന്യങ്ങളായപുണ്യക്ഷേത്രങ്ങൾതീർത്ഥങ്ങളു-
മന്യൂനയമയവിഷ്ണുഭക്തിയുംക്രമത്താലെ
നിർണ്ണയമന്തഃകരണത്തിന്റെസംശുദ്ധിയെ-
പ്പുണ്ഡരീകാധിവാസനന്ദനജനിപ്പിക്കും.
ദേവമാമുനേവാരാണസിയാംമഹാപുരീ
ഏവമല്ലെന്നുധരിച്ചീടുകമനസിനീ.
കേവലംതാരകോപദേശത്താലേകാബ്രഹ്മ-
മേവർക്കുംപ്രകാശിപ്പിക്കുന്നതിനുനിരന്തരം.
മറ്റൊരേടത്തുവെച്ചുചെയ്തുള്ളസ്വധർമ്മവും
തെറ്റുകൂടാതെചെയ്തസാധനചതുഷ്കവും.
കുറ്റമെന്നിയേയ്താതിന്നനുരൂപമായി
മുറ്റീടുംഫലംമാത്രംകൊടുക്കുമറിഞ്ഞാലും.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/70&oldid=171323" എന്ന താളിൽനിന്ന് ശേഖരിച്ചത്