ചിത്തസംശുദ്ധിഭവിച്ചീടിലോപരമാർത്ഥ
തത്വവുംശോഭിച്ചീടുംമുക്തിയുംസിദ്ധിച്ചീടും.
ഇത്തരംവിചാരിച്ചുമുനികളെല്ലാവരു-
മുത്തമകാശീക്ഷേത്രംവെടിഞ്ഞുപോയീടിനാർ.
ആയതുനിമിത്തമായവനീപതേകാശ്യാം
മായാമോഹിതന്മാർക്കുമുക്തിദുർല്ലഭയല്ലോ.
സംസാരാരണ്യബന്ധത്തിങ്കൽനിന്നുർവ്വീപതേ
പുംസാംമോചനമല്ലോമുക്തിയെന്നുരെക്കുന്നു.
മന്നവശ്രവിച്ചാലുമവിമുക്തത്തെക്കുറി-
ച്ചന്യയാമൊരുകഥാചൊല്ലീടാംവഴിപോലെ.
മുന്നമാദിത്യദേവൻപറഞ്ഞുകേട്ടവണ്ണം
നിന്നോടുചൊല്ലാംസാവധാനേനകേട്ടുകൊൾക.
വേദത്തെയദ്ധ്യയിപ്പാനംദിത്യസവിധേഞാൻ
സാദരംവാണീടുന്നകാലമന്നൊരുദിനം.
താരാനായകധവളദ്യുതിയായീടുന്ന
സാരസോത്ഭവപുത്രൻനാരദമുനീശ്വരൻ.
പാരാതെവീണംഗാനംചെയ്തതിമോദത്തോടും
സൂര്യദേവന്റെസവിധത്തിങ്കൽവന്നീടിനാൻ.
നാരദമുനീന്ദ്രനെക്കണ്ടതിസന്തോഷേണ
സൂര്യനുംയഥാവിധിപൂജിച്ചുചോദിച്ചിതു.
കത്രനിന്നിപ്പോളിഹവരുന്നൂമഹാമുനെ
കർത്തവ്യമത്രമയാചൊല്ലീടുകെന്തെന്നതും.
ഇത്തരംസൂര്യൻതന്റെഭാഷിതംകേട്ടനേരം
ചിത്തമോദേനമുനിവര്യനുമേവംചൊന്നാൻ.
മാർത്താണ്ഡദേവഭവാനോടൊന്നുചോദിപ്പാനാ-
യത്രഞാൻവന്നേനെന്നുധരിക്കവഴിപോലെ.
തത്വമായ്നിശ്ചയിച്ചുചൊല്ലേണമതുസവ-
സത്വാന്തര്യാമിയല്ലൊസന്തതംഭവാൻവിഭോ.
ഭൂമിപാലേന്ദ്രനായമരുതൻചെയ്തുള്ളോരു
ഗോമേധസത്രെബഹുവിപ്രരുംമുനിമാരും.
ആഗതരായാരവരേവരുംകൂടിയോരോ
ലോകമോഹനകഥാപ്രസംഗംചെയ്തീടിനാർ.
സാധുവാംകഥാപ്രസംഗത്തിന്റെമദ്ധ്യേമോക്ഷ-
സാധനകഥാപ്രസംഗംതദാഭവിച്ചിതു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |