ദേവദേനാംവിശ്വനായകനേവംവിധാ-
താവിനോടരുളിച്ചെയ്തനുർദ്ധാനവുംചെയ്താൻ.
ജനസംരക്ഷണാർത്ഥിയാകിയധാതാവിനാൽ
വിനയത്തോടുമേവംപ്രാർത്ഥിതനായദേവൻ.
കനിവോടേവമുള്ളനിയമത്തെയുമൊപ്പാൾ
മനസിനിരൂപിച്ചുകല്പിച്ചിതപ്പോൾത്തന്നെ.
ശ്രീമതിയായകാശീക്ഷേത്രവാസികളായ
മാമുനിമാരാമവർതമ്മുടെചിത്തങ്ങളിൽ.
കാമവുംപ്രമാദവുംലോഭവുമാലസ്യവും
രാഗവുംമാത്സര്യവുംദ്വേഷവുംസാദ്ധ്വസവും.
സീമയില്ലാതെവന്നുവർദ്ധിച്ചിതതുകാലം
ശ്രീമഹാദേവൻതന്റെ വൈഭവമത്യത്ഭുതം.
ചിലരന്നേരംവൃഥാവിഹ്വലരായീടിനാർ.
ചിലരേറ്റവുംവൃഥാഭീതന്മാരായീടിനാർ.
ചിലരേറ്റവുംദ്രോഹപരന്മാരായീടിനാർ
ചിലരേറ്റവുംലീലപരന്മാരായീടിനാർ.
ചലിരേറ്റവുംകാമപരന്മാരായീടിനാർ.
ചിലരേറ്റവുംമാത്സര്യോപേതന്മാരായിതു.
ഏവമുള്ളോരുദോഷവ്യാകുലന്മാരാമവ-
രേവരുംപരസ്പരമരുളിച്ചെയ്താരേവം.
ഘോരങ്ങളായവിഘ്നജാലങ്ങൾനമുക്കിഹ
നേരിട്ടുവന്നുവർദ്ധിച്ചീടുന്നൂമേല്ക്കുമേലെ.
ഏകാന്തംമോക്ഷമത്രസുലഭ്യമെന്നാകിലും
രാഗദ്വേഷദിയസ്മച്ചിത്തത്തെബ്ബാധിക്കുന്നൂ.
രാഗാദിദോഷമുളവാകിലോമഹാപാപം.
വേഗേനവന്നുവർദ്ധിച്ചീടുമെന്നറിയേണം.
മുപ്പൂരവൈരിക്ഷേത്രമായീടുമിവിടെവെ-
ച്ചല്പമെന്നാലുംപാപാകൃതമായെന്നാകിലോ.
തപ്പാതെയതുവടബീജമെന്നതുപോലെ.
കെല്പോടുവളന്നതിമഹത്തായ്വരുമല്ലോ.
ആകയാലന്യത്രപോയവാസം ചെയ്തുകൊണ്ടു
ചെയ്കനാംയാഗാദികർമ്മങ്ങളെവിധിപോലെ.
യാഗാദികർമ്മംവഴിപോലേനാമനുഷ്ഠിക്കി-
ലേകാന്തമന്തഃകരണത്തിനുംശുദ്ധിവരും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |