Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കലഹമെന്നിത്യാദിയാകിയമഹാദോഷം
പലവുണ്ടവയൊന്നുമിവിടെയുണ്ടായ്വരം.
ഉല്പലയോനേമമസ്മരണാലിദ്ദോഷങ്ങ-
ളെപ്പേരുംനശിച്ചുപോമെന്നറിഞ്ഞാലുംഭവാൻ.
കായവിത്താദികൾകൊണ്ടിവരേവരുംമമ
മായമെന്നിയേപ്രീതികരന്മാരറികെടൊ.
ഇങ്ങിനെവിശ്വസ്തന്മാരാകിയോരിവരെഞാ-
നെങ്ങിനേവിധിയിങ്കൽമോഹിപ്പിക്കുന്നതോർത്താൽ.
ഇത്തരമെന്നാകിലുംനിർജ്ജരഹിതാർത്ഥമായ്-
ക്കർത്തവ്യമയേതല്പമിവിടെച്ചെയ്തീടുവൻ.
മൂന്നംനാമോരോന്നുരചെയ്തുകൊണ്ടിരിക്കുമ്പോൾ
കന്നൽനേർമിഴിതന്റെരൂപത്തെദ്ധരിച്ചുടൻ.
മുന്നിലങ്ങാവിഭവിച്ചീടിനാൻമൃത്യുതാനു-
മൂന്നതാക്രോധാൽമൃത്യുതാനിവളെന്നുഭവാൻ.
ചൊന്നപ്പോളത്യുച്ചത്തിൽക്കരഞ്ഞുമൃത്യതാനും.
നിന്നിതങ്ങസ്മൽപുരോഭാഗത്തിലവളുടെ
നേത്രത്തിൽനിന്നങ്ങുളവാകിയസലിലത്തെ-
സ്സത്വരംപാണികളാൽധരിച്ചീടിനാൻഭവാൻ.
ഉല്പലയോനേനിന്നാലജ്ജലമശേഷവും.
കല്പിതമായീതദാലോകായുഃക്ഷയാർത്ഥമായ്.
ഘോരമാംമൃത്യുനേത്രസംഭൂതജലകണ-
മോരാരോദോഷരൂപമായിഹഭവിക്കട്ടെ.
ചിലഭാഗങ്ങൾരാഗദ്വേഷംദിരൂപങ്ങളായ്
ചിലഭാഗങ്ങൾമഹാവ്യാധിരൂപങ്ങളായി.
ചിലഭാഗങ്ങൾവിഘ്നരൂപങ്ങളായിട്ടേവം
പലമാതിരിദോഷരൂപങ്ങളായീടട്ടേ.
ഇങ്ങനെയോരോവിഘ്നജാലങ്ങൾകൊണ്ടുമുനി
പുംഗവന്മാരുംസ്വധർമ്മങ്ങളെവെടിഞ്ഞുടൻ.
ഇങ്ങുവാഴുവാൻസുഖമേതുമില്ലെന്നതോർത്തു
തങ്ങൾതങ്ങൾക്കുള്ളോരുവാസത്തെപ്രാപിച്ചീടും.
ഏവമുള്ളോരുവിഘ്നമേതുമേഗണിക്കാതെ
ഏവരെന്നാലുമത്രവസിച്ചീടുന്നാകിലോ.
കൈവല്യമവർക്കതിവിദ്രുതംലഭിച്ചീടും
നൈവസന്ദേഹമെന്നുധരിക്കകമലജ.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/67&oldid=171319" എന്ന താളിൽനിന്ന് ശേഖരിച്ചത്