സൂര്യദേവനുംമേഘംതന്നുള്ളിൽമറയുന്നൂ
വീരന്മാരായുള്ളവർധൈര്യേണനിന്നീടുന്നൂ.
ഭീരുക്കളായുള്ളവർപേടിച്ചുമണ്ടീടുന്നൂ
പോരതിൽമരിപ്പവർകൈവല്യംപ്രാപിക്കുന്നൂ.
നാരദൻവീണാഗാനംചെയ്തേറ്റംരസിക്കുന്നൂ
ചോരകളോരൊനദിപോലെയങ്ങൊലിക്കുന്നൂ.
വാരണാശ്വങ്ങൾകൈകാലറ്ററ്റുവീണീടുന്നൂ
തേരുകൾപൊടിഞ്ഞവനീതലേപതിക്കുന്നൂ.
മന്നവനായകണ്ഡധരനുംസുപർവ്വാവു-
മന്യൂനവൈരമേവാസമരാംചെയ്യുന്നേരം.
ഉന്നതവീര്യനായസുപർവ്വാവിന്റെസൈന്യ-
മന്നേരംകണ്ഡധരൻതന്നുടെസൈന്യങ്ങളെ.
ഒന്നൊഴിയാതെ കൊന്നുഭൂമിയിൽവീഴ്ത്തീടിനാർ
മനു്യവർദ്ധിച്ചുനൃപവീരനാംസുപാർവ്വാവും.
ചെന്നുടൻകണ്ഡാധരഭൂപനെപ്പിടിപെട്ട
തന്നുടെകരവാളാലറുത്താനവൻതല.
പിന്നെയങ്ങമാത്യന്മാർതമ്മെയുംകണ്ഡധരൻ
തന്നുടെനന്ദനന്മാർതമ്മെയുംകൊന്നീടിനാൻ.
എത്രയുംശക്തനായസൂപർവ്വാതാനുമേവം
ശത്രുവൃന്ദത്തെയെല്ലാംനിഗ്രഹിച്ചോരുശേഷം.
സത്വരംകുണ്ഡധരൻതന്നുടെപദംതന്നിൽ
പൃത്ഥ്വീപാലകനാക്കിവാഴിച്ചാൻവിശാലനെ.
സന്തുഷ്ടനായവിശാലൻതാനുമനന്തരം
തൻതനൂജയായുള്ളചന്ദ്രികാതന്നെത്തദാ.
നല്ലൊരുസുമൂഹൂർത്തകാലേകല്യാണംചെയ്തു
കല്യനാംസുപവ്വാവിനൊയ്ക്കൊണ്ടുനൽകീടിനാൻ
മല്ലനേർമിഴിയായചന്ദ്രികാതാനുംനിജ
വല്ലഭവനോടുംചേർന്നുപാരമായ്‌വിളങ്ങിനാൾ.
ചൊല്ലെഴുംവിശാലഭൂപൻതന്നോടനന്തര-
മുല്ലാസമോടുയാത്രപറഞ്ഞുസുപർവ്വാവും.
വല്ലഭയോടുംനിജസൈന്യങ്ങളോടുംചേർന്നു
തെല്ലമേവൈകാതെതന്നഗരംപ്രവേശിച്ചാൻ.
നല്ലാരിൽമണിയായചന്ദ്രികയോടുംചേർന്നു
സല്ലീലംസുഖിച്ചുവാണീടിനാൻസുപർവ്വാവും.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |