താൾ:Sree Kashimahathmyam Kilippattu 1907.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


വെണ്മതികലാചൂഡൻതാനവരുടെകർണ്ണേ
നിർമ്മായംതാരകാഖ്യമക്ഷരംജപിച്ചീടും.
പിന്നെയങ്ങവർക്കൊരസംസാരദുഃഖമെന്നും
വന്നുകൂടുകയില്ലെന്നറികശതക്രതൊ.
അന്യദിക്കിങ്കൽവെച്ചുമൃതന്മാരായോർക്കിഹ
നന്നായിശ്രാദ്ധകർമ്മമാചരിക്കുന്നാകിലൊ.
പിന്നെയങ്ങവരീശസ്ഥാനമാംകൈലാസാദ്രി
തന്നിലമ്പോടുജനിച്ചീടുമെന്നറികെടൊ.
പന്നഗാഭരണനാംഭഗവാനുമഹാദേവൻ
തന്നുടെദേവിയായപാർവ്വതിയോടുംകൂടി.
അന്യൂനംജന്തുക്കൾക്കുമുക്തിയെക്കൊടുപ്പാനായ്
വന്നിഹവരോണസീക്ഷേത്രത്തിൽവാണീടുന്നൂ.
അത്രസംഗരമദ്ധ്യെയാതൊരുയോദ്ധാക്കന്മാ-
രസ്ത്രസംപാതത്താലെജീവനെവിടുന്നുവോ.
മുക്തിഗന്മാരാമവരപ്സരസ്സുകളുടെ
നേത്രഗോചരന്മാരായ്ഭവിക്കയില്ലയല്ലൊ.
വിസ്തരിച്ചേവംപറയുന്നതെന്തിന്നുഞാനു-
മത്യന്തംസംക്ഷേപിച്ചുചൊല്ലുവൻദേവപതെ.
മൃത്യനാശനക്ഷേത്രെമൃതന്മാരായോരെല്ലാം
സച്ചിദാനന്ദബ്രഹ്മഭാവത്തെപ്രാപിക്കയാൽ.
അച്യുതാഗ്രജനായനിന്നുടെനേത്രങ്ങൾക്കും
നിശ്ചയംഗോചരന്മാരാകയില്ലവർനൂനം.
ജീവനാംഗുരുതന്റെഭാഷിതമേവംകേട്ടു
ദേവേന്ദ്രൻതാനുമാശ്ചര്യാനന്ദസമേതനായ്.
ദേവസുന്ദരീസംഘാതന്നുടെപ്രയത്നവും
കേവലംവൃഥാഫലമെന്നതുമോർത്തീടിനാൻ.
വീരനായീടുംസുപർവ്വാവിനോടനന്തരം
നേരിട്ടാൻകണ്ഡധരൻസേനയോടുപേതനായ്.
പാരിടമെല്ലാമിളകീടുമാറവർതമ്മിൽ
പോരതിഭയങ്കരമാംവണ്ണംചെയ്തീടിനാർ.
വാരണരഥതുരഗാദിപത്തികൾതമ്മിൽ
ഘോരമാംവണ്ണംയുദ്ധംതുടങ്ങിയതുനേരം.
പാരെല്ലാമേറ്റംപൊടികൊണ്ടഹോമറയുന്നൂ
വാരിധിജലമെല്ലാമിളകിമറിയുന്നൂ.Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/61&oldid=171313" എന്ന താളിൽനിന്ന് ശേഖരിച്ചത്