Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗന്ധർവ്വയക്ഷകിന്നരാപ്സരോഗണങ്ങളും
ബന്ദുരഗാത്രിമാരാംസ്വർവ്വേശ്യാജനങ്ങളും.
അന്തരിക്ഷാന്തേഘോരസംഗരംകണ്ടുകൊൾവാ
നന്തർമ്മോദേനവന്നുനിറഞ്ഞോരനന്തരം.
ഇന്ദ്രനുംബൃഹസ്പതിയാകിയഗുരുതന്നെ
വന്ദിച്ചുകാശീവൃത്തമറിവാൻചോദ്യംചെയ്താൻ.
യുദ്ധഭൂമിയിൽത്യക്തജീവന്മാരായീടുന്ന
യോദ്ധാക്കന്മാരേയെല്ലാംകൊണ്ടങ്ങുപോയീടുവാൻ.
ബദ്ധമോദേനവിമാനങ്ങളിൽവാണീടുന്നോ-
രപ്സരസ്സുകളുടെസംഘത്തെക്കണ്ടീലെയോ.
ശുദ്ധമാനസഗുരോഭഗവാൻവാചസ്പതെ
സിദ്ധിയെന്തിവർക്കെന്നതരുളിച്ചെയ്യേണമേ.
വൃത്രനാശനൻതന്റെവാക്യമിങ്ങിനെകേട്ടു
ചിത്തമോദേനബൃഹസ്പതിയുമരുൾചെയ്തു.
ചിഞജസന്ദീപനസാധനങ്ങളായ്മുനി-
സത്തമചിത്തസമ്മോഹനകാരണങ്ങളാം.
മുത്തണിമുലമാരായീടുന്നോരിവരുടെ
മുഗ്ദ്ധനേത്രാന്തതരംഗങ്ങളിക്കാശീപുരെ.
മൃത്യുനാശനനായവിശ്വനായകൻശിവൻ
തത്വാനുഭവമുപദേശിക്കനിമിത്തമായ്.
ശസ്ത്രസന്ത്യക്തപാപന്മാരായിമരിക്കുന്ന
യോദ്ധാക്കന്മാരിൽവൃഥാഫലങ്ങായേവരൂ.
സുന്ദരിമാരായീടുമപ്സരസ്ത്രീകളുടെ
മിന്നുന്നവിമാനങ്ങളൊക്കെയുംയോദ്ധാക്കളാൽ.
ശൂന്യങ്ങളായിത്തന്നേഭവിക്കുംയഥാഗത-
മിന്നുപോകേണമിവരില്ലസംശയമേതും.
പാർവ്വതീകാന്താവാസമായീടുമിക്കാശിയിൽ
സർവ്വഥാമൃതന്മാരായീടുകിലവരെല്ലാം.
നിർവ്വാണലക്ഷ്മീപരിസേവിതന്മാരാകയാൽ
സർവ്വദാഘോംകുലമാനസമാരായീടും.
ഗീർവ്വാണനാരിമാരാമിവർക്കെങ്ങിനെപിന്നെ-
ക്കേവലമവരുടെസംഗമംസിദ്ധിപ്പതും.
ബ്രഹ്മാദികീടാന്തമായുള്ളോരുശരീരിക-
ളിമ്മഹാക്ഷേത്രേവെച്ചമൃത്യുവെപ്രാപിച്ചാകിൽ.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/60&oldid=171312" എന്ന താളിൽനിന്ന് ശേഖരിച്ചത്