താൾ:Sree Kashimahathmyam Kilippattu 1907.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൫
തൃതീയാദ്ധ്യായം

സന്നഖേദേനവിശാലൻതന്റെനഗരത്തെ- ച്ചെന്നുചേർന്നിതുസൈന്യനാഥനാംപ്രിയാശ്വനും മന്നിടമെങ്ങുംപരന്നർണ്ണവംപോലെവരും സൈന്യമൊക്കെയുംകണ്ടനേരത്തുസുപർവ്വാവും. നന്ദിപൂണ്ടരുളിച്ചെയ്തീടിനാൻവിശാലനോ- ടിന്നിനിക്കാലംവൃഥാകളഞ്ഞീടരുതേതും. ഭൂമീന്ദ്രനായസുപർവ്വാവുതൻഗിരംകേട്ടു സാമോദംവിശാലനുംതന്നുടെസൈന്യങ്ങളെ. താമസമെന്യെവരുത്തീടിനാൻസേനയോടും ധീമാനാംസുപർവ്വാവിനായ്ക്കൊണ്ടുദാനംചെയ്പാൻ. സോമനേർമുഖിയായചന്ദ്രികയോടുംകൂടി ശ്രീമാനാംവിശാലനുംസത്വരംപുറപ്പെട്ടാൻ. സീമയില്ലാതെയുള്ളവാഹിനീസംഘത്തോടും കാമിനീരത്നമായചന്ദ്രികയോടുംചേർന്നു. ഭീമമാംചാപശരാദ്യംയുധജാലത്തോടും ഭൂമീനായക്അൻവിശാലൻതാനുംസുപർവ്വാവും. കാമനാശനനായവിശ്വനായകൻതന്റെ ധാമാവാംകാശിരാജ്യംപുക്കിതുഘോഷത്തോടും. വിഷ്ടപംനടുങ്ങുമാറുള്ളോരുമഹാഘോഷം കേട്ടുടൻകുണ്ഡധരനാകിയനൃപേന്ദ്രനും. പെട്ടന്നുചെന്നുനോക്കുംനേരത്തുരിപുസൈന്യം കോട്ടതൻചുറമാനിറഞ്ഞങ്ങുനില്പതുംകണ്ടാൻ. പുഷ്ടരോഷേണസ്വല്പസൈന്യനെന്നാലുംനൃപ- നൊട്ടുമേമടിയാതെയുദ്ധത്തിന്നൊരുമ്പെട്ടാൻ. പിന്നെയസ്സുപർവ്വാ‌വാംനൃപനുംകുണ്ഡധര- മന്നവൻതന്നെ‌വധിച്ചീടുവാനതിവേലം. സന്നദ്ധനായിത്തന്റെസൈന്യത്താൽകുണ്ഡധരൻ തന്നുടെപുരംനിരോധിച്ചിതുനാലു‌പാടും. ഇങ്ങിനേകുണ്ഡധരൻതാനുമസ്സുപർവ്വാവും തിങ്ങിനവൈരാൽനിജസൈന്യങ്ങളുറപ്പിച്ചു. സംഗരംഘോരമായിത്തുടങ്ങുംനേരംദേവ- സംഘത്തോടൊരുമിച്ചുദേവനായകൻതാനും. വ്യോമയാനത്തിലേറിത്തന്നുടെഗുരുവോടും വ്യോമദേശത്തുവന്നുനിന്നിതുയുദ്ധംകാണ്മാൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/59&oldid=171310" എന്ന താളിൽനിന്ന് ശേഖരിച്ചത്