Jump to content

താൾ:Sree Kashimahathmyam Kilippattu 1907.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

===== തൃതീയാദ്ധ്യായം ===== ൫൩

ഭൂതനായകൻപരിച്ഛേദിക്കുമായതുകൊ- ണ്ടേതൊരുപ്രകാരവുംദൂരസ്ഥനെന്നാകിലും. പൂതനാമവൻഭൂസരേന്ദ്രനെക്കാശിതന്നിൽ സദരംവസിപ്പിച്ചുകൊള്ളേണംമോക്ഷാർത്ഥമായ്. മണിക്ര‍ണ്ണികാതന്നിൽമജ്ജനംചെയ്തൊരിക്കൽ ഫണിഭൂഷനാംവിശ്വനാഥനെദർശിക്കിലോ. ഗുണവാന്മാരാമവർക്കില്ലെല്ലൊഗർഭവാസ- മണുനേരവുംപിന്നെയെന്നോർക്കനരപതെ. ഉത്തരദിഗ്വാഹിനീപാവനീമന്ദാകിനീ മുക്തിദാതീർത്ഥകോടിശതസംയുതാപുണ്യം. അത്യർത്ഥമവ്യാകൃതജലസംയുതാദേവീ നിസ്തുല്യദുരിതൌഘനാശിനീജഹ്നുസുതാ. പുത്തനാംജാതിപുഷ്പജാതശോഭയേസ്സദാ മൃത്യുനാശനമഹാക്ഷേത്രത്തിന്നുളവാക്കി. വർത്തിച്ചീടുന്നൂവാരാണസിയാംപുരിതന്നിൽ നിത്യവുമെന്നുധരിച്ചീടുകനൃപോത്തമ. സർവ്വനിർജ്ജരന്മാരുംസർവ്വഗന്ധർവ്വന്മാരും സർവ്വദാസർവ്വകർമ്മസമൃദ്ധിസിദ്ധിപ്പാനായ്. ശർവ്വാണീകാന്തനായവിശ്വനായകൻതന്നെ നിർവ്വാദംവിധിപോലേസേവിച്ചീടുന്നുവല്ലൊ. ശ്വേതകിയെന്നുപേരാംഭൂപാലേശ്വരൻമുന്നം ചേതസിഭക്തിയോടുമായിരംസംവത്സരം. ഭൂതേശനായനിശ്വനാഥനെസ്സേവചെയ്തു മോദിപ്പിച്ചിതുയാഗസിദ്ധിക്കായനന്തരം. നീലലോഹിതൻനൃപവീരനാംശ്വേതകിയെ- ക്കൈലാസാചലസ്ഥാനേവസിപ്പിച്ചിതുപിന്നെ. കാലാരിതന്നെക്കുറിച്ചവിടെനൂറുവർഷം ചാലവേതപസ്സുചെയ്തീടിനാൻശ്വേതകിയും. ഭൂതധാത്രീശൻതന്റെതപസാസന്തുഷ്ടനാം ഭൂതിഭൂഷണൻദുർവ്വാസാവിനെനിയോഗിച്ചാൻ. ശ്വേതകിതന്റെയജ്ഞസിദ്ധിക്കായമ്മുനീന്ദ്രൻ പ്രീതിയോടദ്ധ്വരത്തെച്ചെയ്യിച്ചാൻവധിപോലെ. മന്നിതിലേവംഭൂതയാകിയവാരാണസീ തന്നെച്ചൊല്ലന്നൂസിദ്ധിക്ഷേത്രമെന്നതുംപിന്നെ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/57&oldid=171308" എന്ന താളിൽനിന്ന് ശേഖരിച്ചത്