താൾ:Sree Kashimahathmyam Kilippattu 1907.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു൫൨ ===== കാശിമാഹാത്മ്യം =====

ജാതകൌതുകംസുപർവ്വാവുതൻവാക്യംകേട്ടു പ്രീതനാംവിശാലനുമീവണ്ണംചൊല്ലീടിനാൻ. വേദങ്ങൾപോലുംകാശിസാമർത്ഥ്യംചൊല്ലീടുവാ- നേതുമേസമർത്ഥങ്ങളാകയില്ലറികെടൊ. ധർമ്മിഷ്ഠന്മാരാമവരവിടെച്ചെയ്യുന്നതു നിർമ്മായമനന്തമാംഫലദമായ്‌വന്നീടും. ക്ഷുൽകൃശനെന്നാകിലുംനീചനെന്നിരിക്കിലു- മക്കാശീപുരംതന്നിൽവസിച്ചീടുന്നപുമാൻ. മുക്തിയാംകന്യാവരിച്ചീടുകനിമിത്തമാ- യെത്രയുംപവത്രനായ്ശ്രേഷ്ഠനായ്ഭവിച്ചീടും. അന്യദിക്കിങ്കൽവസിക്കുന്നവൻസ്വധർമ്മിഷ്ഠ- നെന്നല്ലാസാർവ്വഭൌമൻതന്നേയെന്നിരിക്കിലും. മന്നിതിൽഗർഭവാസയോഗ്യനാകയാലവ- നെന്നുമെശ്രേഷ്ഠനായിബ്ഭവിക്കയില്ലാനൂനം. മുറ്റുമിസ്സംസാരമായീടുന്നസമുദ്രത്തി- ന്നൂറ്റമായീടുംതരംഗാവലീസംഗത്തികൽ. ഏറ്റവുംഭീതന്മാരായ്ശാസ്ത്രചിന്തകന്മാരാം കുറ്റമറ്റുള്ളമുനീശ്വരന്മാർസഹാദരം. ചെറ്റുനേരവുമവിമുക്തമാഹാത്മ്യമുരചെയ്‌വാൻ. യാതൊരുമർത്ത്യൻനിജദേഹനാശത്തോളവും പൂതമാമവിമുക്തംതന്നിൽവാഴുന്നിതെന്നാൽ. മോദമോടവൻജീവിച്ചരിക്കുമ്പോഴുംമൃത്യു- യാതനെന്നാലുംനിശ്വനാഥൻതാൻരക്ഷിച്ചീടും. ദൂരസ്ഥനെന്നാകിലുമൊരുവൻകാശീവാസ- മോരാതെചെയ്‌വാനുള്ളിലാഗ്രഹിക്കുന്നുവെങ്കിൽ. സാരനാമവൻധർമ്മനിഷ്ഠനാംദ്വിജേന്ദ്രനു നേരോടെധനധാന്യവസ്ത്രഭോജ്യാദികളെ. പാരംശ്രദ്ധയാദാനംചെയ്തതിമോദത്തോടും പാരാതെസേവിച്ചീടിലനന്തരംഫലമുണ്ടാം. യാതൊരുമർത്യൻവാരാണസിയാംപുരിതന്നിൽ വീതരാഗദ്വേഷനാംബ്രാഹ്മണശ്രേഷ്ഠൻതന്നെ. സാദരംവസിപ്പിക്കുന്നാകിലുമവൻതന്റെ മേദുരമായദുഷ്ടസംസാരബന്ധംതന്നെ.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/56&oldid=171307" എന്ന താളിൽനിന്ന് ശേഖരിച്ചത്