താൾ:Sree Kashimahathmyam Kilippattu 1907.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൫൧
തൃതീയാദ്ധ്യായം

സാദരംസുപർവ്വാവിൻവാക്യങ്ങളേവംകേട്ടു നീതിമാൻവിശാലനുമീവണ്ണമുരചെയ്താൻ. ഭൂതധാത്രിയിൽഭവാൻതനിക്കുതുല്യനായി- ട്ടേതൊരുനൃപൻതാനുമില്ലതുകൊണ്ടുഞാനും. പ്രീതിസംയുതംഭവാൻതനിക്കായ്ക്കൊണ്ടുതന്നെ കാതരാക്ഷിയാംമമപുത്രിയെനൽകീടുവൻ. ധൂർത്തനായീടുംകുണ്ഡധരനെഭൃത്യമിത്രം- മാത്യസംയുതംസമരാങ്കണംതന്നിൽവെച്ചു. മിത്രപുത്രാലയത്തിന്നയച്ചശേഷംമമ- പുത്രിയെവാരാണസീപുരിയിൽവെച്ചുപിന്നെ. ബദ്ധസമ്മോദംവേൾപ്പിച്ചീടുവനെന്നുമുന്നേ സത്യംചെയ്തിരിക്കുന്നൂ‌ഞാനെന്നുധരിച്ചാലും. ശക്തിമാനാകുംഭവാന്തന്നുടെസഹായത്താൽ ദുർദ്ധർഷനായകുണ്ഡധരനെക്കൊന്നിട്ടുടൻ. ഉത്തമനായഭവാൻതനിക്കുപുത്രിതന്നെ ച്ചിത്തസന്തോഷത്തോടെനൽകീടാമെന്നുനൂനം. ഭൂമീശനായവിശാലൻതന്റെ‌വാക്കുകേട്ടു ധീമാനാംസുപർവ്വാവുമീവണ്ണമുരചെയ്താൻ. സോമനേർമുഖിയായചന്ദ്രികാതന്നെയിപ്പോൾ സാമോദംനൽകീടുകനമുക്കു‌മഹീപതേ. പിന്നെ‌ഞാനാക്ഷണംകൊണ്ടുടൻകുണ്ഡധരൻ തന്നെനിഗ്രഹിച്ചീടാമില്ലസംശയമേതും. മന്നവനായസുപർവ്വാവുതൻവാക്കുകേട്ടു പിന്നെയുംവിശാലഭൂപാലകനുരചെയ്താൻ. കന്യകാദാനംചെയ്തീടേണമെങ്കിലോകാശി തന്നിൽവെച്ചല്ലാതെ‌ഞാൻചെയ്കയില്ലൊരിക്കലും. മന്ദമെന്നിയെതത്രഗമിക്കഭവാൻമമ ചന്ദ്രികാതന്നെവേട്ടുകൊള്ളുക‌വൈകീടാതെ. മേദിനീശനാംവിശാലൻപറഞ്ഞതുകേട്ടു മോദേനസുപർവ്വാവുമീവണ്ണംചോദ്യംചെയ്താൻ. ഭൂതലെവാരാണസിയാകിയപുരിക്കെന്തൊ- രാധിക്യാംകാണുന്നു‌നീചൊല്ലുകുവഴിപോലെ. ഹേതുവെന്തവിടെവെച്ചാത്മജാദാനംചെയ്‌വാൻ ചെതസാകല്പിതമെന്തെന്നതുമുരചെയ്ക.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/55&oldid=171306" എന്ന താളിൽനിന്ന് ശേഖരിച്ചത്