താൾ:Sree Kashimahathmyam Kilippattu 1907.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൦
കാശീമാഹാത്മ്യം


സുന്ദരീരത്നാമവമെല്ലാമേപറഞ്ഞിട്ടും മന്നവൻതദ്വാക്യത്തെയേതുമേകയ്ക്കൊണ്ടീലാ. പിന്നെയുംനൃപവരനവളെസ്സാമോക്തിയാൽ നന്നായാശ്വസിപ്പിച്ചുചൊല്ലിനാൻനയത്തോടെ. തന്വിമാർമൌലേബാലശീതംശുഫാലേബാലേ ഖിന്നതവേണ്ടാലവലേശവുംമനക്കാമ്പിൽ. എന്നോടുകൂടിപ്പോന്നുകൊണ്ടാലുംതവതാതൻ തന്നുടെസവിധത്തിലേതുമേമടിയാതെ. ധന്യനാംവിശാലനെക്കണ്ടുടൻവേണ്ടപോലെ യിന്നു‌ഞാനാചരിച്ചുകൊള്ളുവൻമനോഹരേ. എന്നുരചെയ്തുഭൂപൻചന്ദ്രികയോടുംകൂടി- ച്ചെന്നുകണ്ടിതുവിശാലാഖ്യനാംനൃപേന്ദ്രനെ. തന്നുടെരാജധാനിതന്നിലാഗതനായ ചന്ദ്രവംശോശനായസുപർവ്വാവിനെക്കണ്ടു. വന്നോരുമോദത്തോടുംപൂജിച്ചുവിധിപോലെ യുന്നതസിംഹാസനംതന്നിലങ്ങിരുത്തിനാൻ. പിന്നെയസ്സുപർവ്വാവാംഭൂപതിവീരനോടു നന്ദിപൂണ്ടുരചെയ്താനന്നേരംവിശാലനും. ചന്ദ്രവംശാലങ്കാരഭൂതനാകിയഭവാൻ തന്നാൽഞാൻസനാഥനായ്പന്നിതിന്നറിഞ്ഞാലും. എന്നുനിന്നിപ്പോളിവിടെക്കുവന്നതുംപിന്നെ സ്സംഗതിയെന്തെന്നതുമരുളിച്ചെയ്തീടേണം. ഇങ്ങിനെവിശാലരാജൻതന്റെ‌വാക്കുകേട്ടു തിങ്ങിനമുദാപറഞ്ഞീടിനാൻസുപർവ്വാവും. ഞാനൊരുദിനംനായാട്ടിങ്കലുള്ളോരുമോഹാൽ കാനനദേശത്തിങ്കൽസഞ്ചരിച്ചീടുന്നേരം. മാനസതുല്യമായീടുന്നോരുസരോവര- സ്ഥാനത്തുവെച്ചുഭവൽപുത്രിയെക്കണ്ടീടിനേൻ. മാനസംതന്നിലേറ്റംകൌതുകംമുഴുക്കയാൽ മാനിനീരത്നമായിവിളങ്ങുംചന്ദ്രികയെ. മാനനീയനാംഭവാൻതന്നോടുയാചിപ്പാനായ് ഞാനിഹവന്നീടിനേനിപ്പോളെന്നറിയുക. മേദിനീപതേപുത്രീതന്നെനീവിധിപോലെ മോദമോടിനിക്കുനൽകീടുകമടിയാതേ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/54&oldid=171305" എന്ന താളിൽനിന്ന് ശേഖരിച്ചത്