താൾ:Sree Kashimahathmyam Kilippattu 1907.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൯
തൃതീയാദ്ധ്യായം

നിന്നുടെകന്യകയാംചന്ദ്രികാതന്നെഞാനും നിന്നോടുബഹുതരംവഴിപോലർത്ഥിച്ചിട്ടും. തന്നതില്ലതിക്ഷുദ്രനാകിയഭവാനെന്നാ- ലിന്നുഞാൻഭൃത്യാമാത്യബന്ധുക്കളോടുംനിന്നെ. കൊന്നുടൻതവപുത്രിയാകിയചന്ദ്രികയെ മന്ദമെന്നിയേകൊണ്ടുപോരുവനെന്നുനൂനം. എന്നേവംപുരോഹിതൻതന്നുടെവാക്കുകേട്ടു മന്നവനായ‌മമതാതനുമരുൾചെയ്തു. ഉന്നതപാപശീലനാകിയകുണ്ഡധരൻ തന്നോടുപറകെടൊവിപ്രവുംഗവഭവാൻ. ദുർന്നയവാരിരാശിയാകിയനിനക്കുഞാ- നെന്നുടെപുത്രിതന്നെനൽകുകയില്ലാനൂനം. അന്യനാമൊരുവരൻതന്നെസ്സിദ്ധിച്ചീലെന്നാ- ലിന്നുമൽപുത്രീപരിണീതയല്ലാതെതന്നെ. സന്നിധൌചിരംവസിക്കട്ടെഞാനൊരുവനു നന്ദിനീതന്നെക്കൊടുക്കേണമെന്നിരിക്കിലൊ. അന്നുഞാൻനിന്നെസ്സമരാങ്കണെഭൃത്യാമാത്യ- രൊന്നിച്ചുവധിച്ചുടൻകാശിയിൽവെച്ചുതന്നെ. ചന്ദ്രികാതന്നെദ്ദാനംചെയ്യുന്നതുണ്ടുനൂന- മെന്നുടെവാക്യമെന്നുമസത്യമായ്‌വന്നീടാ. എന്നിവണ്ണമേചൊല്ലിയയച്ചാൻപുരോഹിതൻ തന്നെയുമെന്റെതാതനെന്നറിഞ്ഞാലുംഭവാൻ. മന്നവന്മാരായീടുമിവർക്കുവൈരംതമ്മിൽ വന്നതിനുള്ളഹേതുവേവമെന്നറിഞ്ഞാലും. ഉന്നതമായസൈന്യാതന്നുടെസമത്വത്താ- ലെന്നുമേരണ്ടുപേർക്കുംതോൽവിയുമില്ലയേതും. സമരംഘോരമായിട്ടെപ്പൊഴുതുണ്ടാകുന്നൂ സമഭാവമായ്‌ത്തന്നേകാണുന്നിതപ്പോഴെല്ലാം. അമരിൽജയാജയമവർക്കുസിദ്ധിയാതെ ശമവുംപൂണ്ടുവാണീടുന്നിതങ്ങിരുവരും. എന്നതുകൊണ്ടുപറയുന്നുഞാൻനരപതെ തന്നീടുകില്ലാഭവാൻതനിക്കിന്നെന്നെത്താതൻ. എന്നെനീപരിഗ്രഹിച്ചീടേണംവിശേഷിച്ചും കന്യകാമാർക്കുള്ളാധിയറിയുമല്ലൊഭവാൻ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/53&oldid=171304" എന്ന താളിൽനിന്ന് ശേഖരിച്ചത്