താൾ:Sree Kashimahathmyam Kilippattu 1907.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കാശിമാഹാത്മ്യം കാന്താരവിന്ദനേത്രംതന്നുടെവാക്കുകേട്ടു സ്വാന്തമോദേനഭൂപവീരനും ചോദിച്ചതു. എന്തെടൊവിശാലരാജൻതൻറെ സത്യമതു മെന്തിനായ്ക്കൊണ്ടിതേവംചെയ്തുതെന്നതുമെല്ലാം ദന്തിഗാമിനീമണേചൊല്ലീടുകിക്കാര്യത്തി-‌ ലന്തരമെന്യെയത്നാചെയവാൻഞാനാകുംവണ്ണം ഭൂവരൻതൻറെ വാക്യമീവണ്ണംകേട്ടനേരം ഭാവമോദേനനാരീമണിയുമുരചെയ്താൾ പാർവ്വതീപതിയായവിശ്വനായകൻതനി ‌ക്കാവാസമായിട്ടുണ്ടുകാശിയെന്നൊരുപൂരി. കേവലംമോക്ഷഫലപ്രാപ്തിസാധനമതു ദേവന്മാരാലുംമേറ്റംദുർല്ലഭയറികെടൊ. അവിടെക്കുണ്ഡധരനെന്നൊരുരാജാവുണ്ട‌ ങ്ങവനേറ്റവും ശ്രീമാൻധർമ്മാത്മാമഹാബലൻ അവനീശനാംകുണ്ഡധരനുംമമതാത‌ സിവധംപൂക്കയാചിച്ചീടിനാനൊരുദിനം ധരണീപതികുലരത്നമേവിശാലമെ തരികതവപുത്രിയാകിയചന്ദ്രികയെ ഗിരമിങ്ങിനെകേട്ടനേരത്തുമമതാതൻ തരസാകുണ്ഡധരൻ തന്നോടുചൊല്ലീടിനാൻ തിരികയില്ലാമമപുത്രിയെ ബ്ഭവാനുഞാൻ ത്വരിതംഗമിച്ചാലുംനൃപതേകുണ്ഡധര മമതംതൻറെവാക്യമിങ്ങിനെകേട്ടുപാരം മമതയോടുമർത്ഥിച്ചീടിനാൻപുനരപി ബഹുധാപ്രാർത്ഥിച്ചോരുഭൂപതിക്കായിക്കൊണ്ടു മഹിതനായതാതൻകൊടുത്തീലെന്നെത്തദാ സ്വഹിതംസാധിയാഞ്ഞുകുണ്"ചിത്തനായ്നിജ ഗൃഹമുൾപ്പുക്കുകണ്ഡധരനുംവാണശേഷം നരവീരനാംമമജനകൻതന്നെക്കണ്ടു‌ പറവാൻപലപലദുർവ്വവസ്സുകളെയും ഉരചെയ്തുയച്ചിതുസ്വപുരോഹിതൻതന്നെ ത്തരസാപുരോഹിതൻതാതനെക്കണ്ടുചൊന്നാൻ ധരണീപതേകുണ്ഡധരനാം നൃപൻനിന്നോ- ടൂരചെയ്യവാൻചൊന്നവാക്കുകൾകേട്ടുകൊൾക.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/52&oldid=171303" എന്ന താളിൽനിന്ന് ശേഖരിച്ചത്