താൾ:Sree Kashimahathmyam Kilippattu 1907.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൪൭
തൃതീയാദ്ധ്യായം

നല്ലാരിൽമണേശരച്ചന്ദ്രസങ്കാശനനേ കല്യാണിഭവതിയാരാകുന്നൂമനോഹരേ. മല്ലാക്ഷികിന്നരിയോദേവിയോപന്നഗിംയാ നല്ലൊരുവനശ്രീയോഗന്ധർവ്വനാരിതാനോ. ചൊല്ലുകമടിയാതേകേൾപ്പാൻഞാനർഹനെങ്കി- ലുല്ലാസംവളരുന്നൂചഞ്ചലതരാപാംഗി. ഇത്തരംസുപർവ്വാവിൻവാക്കുകൾകേട്ടനേരം മുത്തണിമുലയാളുമീവണ്ണമുരചെയ്താൾ. പ്രത്യർത്ഥികുലവനദഹനൻമഹാധീരൻ കീർത്തിമാൻവിശാലനെന്നാഖ്യാനാ നൃപൻതന്റെ. പുത്രീഞാൻചന്ദ്രികയെന്നാകുന്നുമമനാമ- മിത്രത്തോളവുംപരിണീതയല്ലറിഞ്ഞാലും. നിസ്തുലഗുണഗണയുക്തനാംഭവാനാരെ- ന്നത്രചൊല്ലീടാമെന്നാൽകേൾപ്പാനാഗ്രഹിക്കുന്നു. ഉത്തമനായഭവാനേതുമേമടിയാതെ സത്വരംമമപാണിഗ്രഹണംചെയ്തുകൊൾക. മത്തകാശിനീമണിതന്നുടെവാക്കുകേട്ടു പൃത്ഥവീശൻതാനുംപുനരവളോടേവംചൊന്നാൻ. പാർത്ഥിവനായസുപർവ്വാവുഞാൻനായാട്ടിനാ- യത്രവന്നിതുവനംതന്നിലെന്നറികെടൊ. ഉത്തമേനീയിന്നന്യപരിണീതയല്ലെന്ന- തത്രഞാനറിയുന്നിതെന്നാലുമിതയല്ലെന്ന- തത്രഞാനറിയുന്നിതെന്നാലുമിതുകേൾനീ. നിന്നുടെതാതൻവിശാലാവനീശ്വരൻനിന്നെ- ത്തന്നാകിൽവഴിപോലേസ്വീകരിച്ചീടാമല്ലൊ. അന്യഥാചെയ്‌വതേതുംയോഗ്യമല്ലെടൊബാലെ കന്യാദോനത്തിലധികാരവുംതംതനെല്ലൊ. എന്നതുകൊണ്ടുവിശാലാഖ്യഭൂപാലൻനിന്നെ- സ്സുന്ദരീമണേമമനൽകട്ടേധർമ്മത്തോടും. മന്നവൻതന്റെഗിരമീവണ്ണംകേട്ടനേരം കന്നൽനേർമിഴിതാനുംനൃപനോടേവംചൊന്നാൾ. എന്നുടെതാതൻഭവാൻതനിക്കുധർമ്മത്തോടു- മെന്നെനൽകീടുകെന്നതുണ്ടാകയില്ലനൂനം. മൂന്നാമചെയ്തസത്യംവെടികയില്ലാതംത- നെന്നുമേക്ഷത്രധർമ്മനിശ്ചലചിത്തനല്ലൊ.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/51&oldid=171302" എന്ന താളിൽനിന്ന് ശേഖരിച്ചത്