താൾ:Sree Kashimahathmyam Kilippattu 1907.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു===== ദ്വിതീയാദ്ധ്യായം ===== ൩൯

പാരംബുഭുക്തിതനായവിപ്രൻപുര- ദ്വാരിനിന്നേറ്റംവിനയമോടർത്ഥിച്ചാൻ. അന്നംതരികവിശപ്പുകൊണ്ടേറ്റവു- മിന്നുവലയന്നുഞാനുംക്രമേളക. എന്നിങ്ങിനേഭൂമിദേവന്റെവാക്കുകേ- ട്ടന്നേരമേവംക്രമേളകൻചൊല്ലിനാൻ. അന്നമിവിടെയില്ലന്യഗേഹേചെന്നു നന്നായിരന്നുഭക്ഷിക്കമഹീസുര. എന്നതുകേട്ടോരുനേരംദ്വിജോത്തമൻ പിന്നെയുംദീനസ്വരേണചൊല്ലീടിനാൻ. ധന്യനായീടുംഭവാൻകുറച്ചാകിലു- മന്നമെനിക്കുതരികവൈകിടാതേ. പൊന്നുംധനധാന്യമംശുകമെന്നിവ- യൊന്നുമേവേണ്ടചോറിങ്ങുതന്നാൽമതി. അന്യജന്മത്തിങ്കലാർജ്ജിച്ചദുഷ്കൃതം തന്നാൽനിബദ്ധനായോരുക്രമേളകൻ. മന്നിടദേവന്റെഭാഷിതംകേട്ടേറ്റ- മുന്നതക്രോധേനഭത്സിച്ചുചൊല്ലിനാൻ. അന്നമില്ലെന്നുചൊന്നാകിലെന്നോടിന്നു പിന്നെയുംപിന്നെയുംയാചിപ്പതെന്തഹോ. ദുർന്നയമേറുന്നവിപ്രാധമമമ- മന്ദിരേനിന്നുപോയ്ക്കൊൾകസദുർമ്മതേ. എന്നുചൊല്ലിദ്വിജൻതന്നെപ്പിടിച്ചുട- നൊന്നുരണ്ടങ്ങടിച്ചാൻപാണികൊണ്ടവൻ. മൂഢനായീടുംക്രമേളകൻതന്നുടെ താഡനംകൊണ്ടുംവിശപ്പുകൊണ്ടുംതദാ. പീഡയുംപൂണ്ടുടനേറ്റംവിവശനായ് പേടിയോടങ്ങവിടുന്നുപോയാൻദ്വിജൻ. അഗ്രേതുലാധാരനേക്കണ്ടവൻതന്നോ- ടഗ്രജന്മാവുമർത്ഥിച്ചീടിനാൻതദാ. ആക്കമോടേതുലാധാരനാലങ്ങതി സൽകൃതനായോരുഭാഗുരിബ്രാഹ്മണൻ. വ്യഗ്രവുംതീർന്നതിവേലംമുദിതനായ് തൻഗൃഹംപുക്കുവസിച്ചാനതുകാലം.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാംമാതൊടി എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Sree_Kashimahathmyam_Kilippattu_1907.pdf/43&oldid=171293" എന്ന താളിൽനിന്ന് ശേഖരിച്ചത്